കോഴിക്കോട്: നഗരത്തിൽ പൊതുസ്ഥലത്തുനിന്ന് പുകവലിച്ചത് ചോദ്യം ചെയ്ത പൊലീസുകാരനുനേരെ യുവാവ് കത്തി വീശി. സംഭവത്തിൽ പന്നിയങ്കര സ്വദേശി ഇർഫാനെ (19) ടൗൺ പൊലീസ് അറസ്റ്റ്ചെയ്തു. ഞായറാഴ്ച വൈകീട്ടോടെ പഴയ കോർപറേഷൻ ഓഫിസിനു സമീപമാണ് സംഭവം. ടൗൺ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ശ്യാംജിത്തിനുനേരെയാണ് ഇയാൾ കത്തി വീശിയത്. പൊലീസുകാരന്റെ കൈക്ക് പരിക്കുണ്ട്. ഇദ്ദേഹം പിന്നീട് ചികിത്സ തേടി. പ്രതിയോടൊപ്പമുണ്ടായിരുന്ന 17കാരനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടു.
ടൗൺ പൊലീസിന്റെയും ആന്റി നാർകോട്ടിക് സംഘത്തിന്റെയും നേതൃത്വത്തിൽ സ്ഥിരമായി നടക്കുന്ന പരിശോധനയിലാണ് രണ്ടുപേർ പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇതു ചോദ്യംചെയ്തപ്പോൾ ഇർഫാൻ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് വീശുകയായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് ശ്യാംജിത്തിന് വലതുകൈക്ക് പരിക്കേറ്റത്. ഉടനെ പ്രതികൾ ഓടിപ്പോയെങ്കിലും പിന്നീട് എസ്.ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇർഫാനെയും പ്രായപൂർത്തിയാവാത്തയാളെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.