ചാത്തമംഗലം: കളൻതോടിൽ ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യത്തിന് ഹാനികരമായി കച്ചവടം നടത്തിയ കടകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. തോട്ടിലേക്ക് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും വലിച്ചെറിഞ്ഞ കച്ചവട സ്ഥാപനങ്ങളിൽനിന്ന് പിഴയീടാക്കി.
ഹോട്ടൽ, ബേക്കറി, ചിക്കൻ സ്റ്റാൾ, സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് സ്ഥാപനങ്ങളിൽനിന്ന് പിഴയീടാക്കി. പരിശോധനക്ക് ചൂലൂർ ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഒ. സുധീർ രാജ്, കെ. ബാബു, അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിൽനിന്ന് ലൈസൻസില്ലാതെയും ശുചിത്വമാനദണ്ഡങ്ങൾ പാലിക്കാതെയും പുകയില നിയന്ത്രണ നിയമവിരുദ്ധമായും പ്രവർത്തിക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.