കോഴിക്കോട്: നഗരത്തിൽ എം.ഡി.എം.എയും കഞ്ചാവുമടക്കമുള്ള ലഹരിവസ്തുക്കളുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി. മലാപ്പറമ്പ് സ്വദേശി പാലുണ്ണിയിൽ അക്ഷയ് (24), കണ്ണൂർ ചെറുകുന്ന് സ്വദേശി പാടിയിൽ ജെ. ജാസ്മിൻ (26) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശെൻറ നേതൃത്വത്തിലുള്ള സംഘം മെഡി. കോളജിനു സമീപത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. ഇവരിൽനിന്ന് അര ഗ്രാമിലധികം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും സിറിഞ്ചുകളുമാണ് കണ്ടെടുത്തത്.
കൊച്ചിയിൽ തുണിക്കട ജീവനക്കാരിയായ യുവതി ലഹരിമരുന്ന് സംഘത്തിെൻറ കാരിയറായി പ്രവർത്തിക്കുകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. രണ്ടുപേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.
കൊച്ചിയിൽനിന്നാണ് മയക്കുമരുന്ന് എത്തിച്ചത് എന്നാണ് ഇവർ വെളിപ്പെടുത്തിയത്. എസ്.ഐമാരായ എ. രമേഷ്കുമാർ, വി.വി. ദീപ്തി എന്നിവരടങ്ങിയ സംഘമാണ് ലോഡ്ജിൽ റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.