‘അണ്ടർ വാട്ടർ ടണൽ അക്വേറിയം: മിറക്കോളോ,

ദ വിസ്​പെറിങ് സീ’ പ്രദർശനത്തിൽനിന്ന്

കടലിനടിയിലൂടെ നടന്നിട്ടുണ്ടോ? ഇല്ലെങ്കിൽ വരൂ...

കോഴിക്കോട്: നഗരത്തിന്റെ ഹൃദയഭാഗത്ത് സാഗരവിസ്മയമൊരുക്കി പ്രദർശിപ്പിച്ചുവരുന്ന 'നീൽ എന്റർടെയ്ൻമെന്റി'ന്റെ ലോകത്തിലെ ആദ്യ ചലിക്കുന്ന 'അണ്ടർ വാട്ടർ ടണൽ അക്വേറിയം: മിറക്കോളോ, ദ വിസ്പെറിങ് സീ' പ്രദർശനം ഡിസംബർ നാലുവരെ നീട്ടി. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് മൂന്നു മുതൽ ഒമ്പതുവരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഒമ്പതു വരെയുമാണ് പ്രദർശനസമയം.

കടലിനടിയിലെ വർണവിസ്മയത്തിന് നേർക്കാഴ്ചയൊരുക്കുകയാണ് മിറക്കോളോ എക്സ്പോ. 18ൽപരം രാജ്യങ്ങളിൽനിന്നുള്ള പതിനായിരത്തിലേറെ മത്സ്യങ്ങളും കടൽജീവികളും അവക്കായി സമുദ്രവും ലഗൂണുകളും ഒരുക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയും പുനരാവിഷ്കരിച്ചിരിക്കുകയാണ് ഈ പ്രദർശനത്തിലൂടെ.

200 അടി നീളത്തിൽ നിർമിച്ച അക്വേറിയം ഗ്ലാസ് തുരങ്കത്തിലൂടെ നടന്ന് കാഴ്ചകൾ കാണത്തക്കവിധത്തിലാണ് രൂപകൽപന. കുട്ടികൾക്കും മുതിർന്നവർക്കും ഒരേസമയം കൗതുകവും പേടിയും ഉണർത്തുന്ന ഏഴു ഗജവീരന്മാരുടെ അകമ്പടിയോടെയാണ് ഈ പ്രദർശനം ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. ഫോൺ: 8592866680.

Tags:    
News Summary - under water tunnel aquarium-walking under the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.