പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാൻ നീക്കം; വ്യാപാരികള്‍ നാളെ കടകൾ അടച്ചിടും

കോഴിക്കോട്: പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെതിരെ വ്യാപാരികൾ രംഗത്ത്. തീരുമാനത്തിനെതിരെ ചൊവ്വാഴ്ച പാളയം ഭാഗത്ത് സ്ഥിതിചെയ്യുന്ന മുഴുവന്‍ കടകളും അടച്ച് പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം. മേയറുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് സൂചനാ പണിമുടക്കുമായി വ്യാപാരികള്‍ മുന്നോട്ടുപോകുന്നത്.

കോഴിക്കോടി​െൻറ മുഖമായ പാളയത്തുനിന്ന് മാര്‍ക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. കണ്ണായ സ്ഥലത്തുനിന്ന് കല്ലുത്താന്‍ കടവിലേക്ക് മാര്‍ക്കറ്റ് മാറ്റുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും വ്യാപാരികള്‍ പറയുന്നു. പഴം-പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നത് പാളയത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വ്യാപാര കേന്ദ്രങ്ങളേയും ബാധിക്കും. പാളയത്ത് പഴം-പച്ചക്കറി കടകള്‍ ഉള്‍പ്പടെ 500 ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി കുടുംബങ്ങളുടെ ഉപ ജീവന മാര്‍ഗം ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് കോര്‍പ്പറേഷന്‍ പിന്മാറണമെന്നാണ് വ്യാപാരികൾ പറയുന്നത്. 

Tags:    
News Summary - Vegetable market to change face of Kalluthankadavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.