കാക്കൂർ: പൂക്കുന്നു മലയിൽ വെറ്ററിനറി യൂനിവേഴ്സിറ്റി റീജനൽ റിസർച് ആൻഡ് ട്രെയിനിങ് സെന്റർ ആരംഭിക്കുന്നതിന് മുന്നോടിയായി വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിന്റെ നേതൃത്വത്തിൽ മല സന്ദർശിച്ചു.
വെറ്ററിനറി സർവകലാശാലയുടെ ഗവേഷണ ഫലങ്ങൾ കൂടുതലായി കർഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നന്മണ്ട, കാക്കൂർ, തലക്കുളത്തൂർ പഞ്ചായത്തുകളിലായി ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന പൂക്കുന്നു മലയിലെ കാക്കൂർ പഞ്ചായത്തിലുൾപ്പെടുന്ന 23 ഏക്കർ സ്ഥലമാണ് കേന്ദ്രത്തിന് അനുവദിച്ചത്.
10 കോടി രൂപയാണ് വകയിരുത്തിയത്. രണ്ടു കോടി കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ചിരുന്നു. മാർച്ച് 31നകം ഇവിടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും. കാക്കൂർ മൃഗാശുപത്രി കെട്ടിടത്തിൽ ക്യാമ്പ് ഓഫിസ് ആരംഭിക്കും. പദ്ധതി നടത്തിപ്പിനായി വെറ്ററിനറി സർവകലാശാല അസി. പ്രഫ. ഡോ. ഇ.എം. മുഹമ്മദിനെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയമിച്ചു.
രജിസ്ട്രാർ ഡോ. പി. സുധീർ ബാബു, അക്കാദമിക് ഡയറക്ടർ ഡോ. എൻ. അശോക്, ഡോ. ഇ.എം. മുഹമ്മദ്, കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി, പി.പി. അബ്ദുൽ ഗഫൂർ ,നസീർ വടേക്കര, മുംതാസ്, നന്ദിത എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.