കോഴിക്കോട്: കാനത്തിൽ ജമീല എം.എൽ.എ ആയതിനെ തുടർന്ന് ഒഴിവുവന്ന ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ. മേയ് 17നാണ് കാനത്തിൽ ജമീല ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവി രാജിവെച്ചത്. വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദനാണ് പ്രസിഡൻറിെൻറ അധികച്ചുമതല. നന്മണ്ട ഡിവിഷനിൽ നിന്നായിരുന്നു കാനത്തിൽ ജമീല തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ അംഗങ്ങളിൽനിന്ന് പ്രസിഡൻറിനെ തെരഞ്ഞെടുക്കാതെ നന്മണ്ടയിലെ ഉപതെരഞ്ഞെടുപ്പിൽ പ്രമുഖ സി.പി.എം വനിത നേതാക്കളിലൊരാളെ മത്സരിപ്പിച്ച് ജയിപ്പിച്ചശേഷം പദവിയിലെത്തിക്കാനാണ് ശ്രമെമന്നാണ് സൂചന.
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് വൈകിയേക്കും. മൂന്നുമാസത്തിലധികം വൈസ് പ്രസിഡൻറിന് അധികച്ചുമതല വഹിക്കാനാവില്ല. വനിത സംവരണമാണ് പ്രസിഡൻറ് പദവി. അതിനു മുമ്പ് തൽക്കാലത്തേക്കെങ്കിലും പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കേണ്ടി വരും. ഒരാൾ രാജിവെച്ചാൽ ഒരു മാസം കഴിയുേമ്പാഴേക്കും പുതിയ പ്രസിഡൻറ് ചുമതലയേൽക്കലാണ് കീഴ്വഴക്കം.
നിലവിൽ വൈസ് പ്രസിഡൻറിന് അടുത്ത മാസംവരെ അധികച്ചുമതല തുടരാം. അതിനു മുമ്പ് ആരെ പ്രസിഡൻറ് ആക്കണമെന്ന ആലോചന സി.പി.എമ്മിൽ ശക്തമാണ്. നിലവിൽ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി വഹിക്കുന്നവരെ പ്രസിഡൻറ് പദത്തിലേക്ക് മാറ്റുന്നത് സാങ്കേതികപ്രശ്നമുണ്ടാക്കും.
സ്റ്റാൻഡിങ് കമ്മിറ്റി പിരിച്ചുവിടേണ്ട സാഹചര്യം ഇതുമൂലമുണ്ടാവും. എൽ.ഡി.എഫിന് 18 ഉം യു.ഡി.എഫിന് ഒമ്പതും സീറ്റുകളാണ് ജില്ല പഞ്ചായത്തിൽ ലഭിച്ചത്. മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റികൾ സി.പി.എമ്മിേൻറതാണ്. വികസന കാര്യം (ഷീജ ശശി -സി.പി.എം), പൊതുമരാമത്ത് (കെ.വി. റീന-സി.പി.എം), ക്ഷേമകാര്യം (പി. സുരേന്ദ്രൻ -സി.പി.എം) എന്നിവരാണ്.
ഷീജ ശശിയെയും കെ.വി. റീനയെയും പ്രസിഡൻറ് പദവിയിലേക്ക് പരിഗണിക്കില്ലെന്നാണ് സൂചന. ബാക്കിയുള്ള വനിതകളിൽനിന്ന് വേണം താൽക്കാലിക പ്രസിഡൻറിനെ തെരഞ്ഞെടുക്കാൻ. അതേസമയം, ഇടതു കോട്ടയായ നന്മണ്ട ഡിവിഷനിൽ ഉപതെരെഞ്ഞടുപ് പ്രഖ്യാപിച്ചാൽ കെ.കെ. ലതിക, പി. സതീദേവി എന്നിവരിലാരെയെങ്കിലും മത്സരിപ്പിക്കാനാണ് സാധ്യത.
പ്രസിഡൻറ് പദവിയിലേക്കും നന്മണ്ടയിലെ വിജയിയെയാണ് പാർട്ടി ലക്ഷ്യമിടുന്നത്. ജില്ലയിലെ വിദ്യാഭ്യാസം, കൃഷി, റോഡ് വികസനം, ആരോഗ്യം തുടങ്ങി സുപ്രധാന വിഷയങ്ങളിൽ പ്രധാനപദ്ധതികൾ നടപ്പിലാക്കേണ്ട ചുമതല ജില്ല പഞ്ചായത്തിനുണ്ട്. പ്രസിഡൻറ് പദവി അനിശ്ചിതമായി നീളുന്നത് ഇതിനെയെല്ലാം ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.