നാദാപുരം: പൊതു ഇടങ്ങളിൽ മാലിന്യ നിക്ഷേപത്തിന്റെ ദുരിതംപേറി നാട്ടുകാർ. കല്യാണം, വീട്ടിലെ വിശേഷ ദിവസങ്ങൾ, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്നവ, ശൗചാലയങ്ങളിലെ മാലിന്യം ഇവയെല്ലാം പൊതു ഇടങ്ങളിൽ തള്ളുന്ന പ്രവണത കൂടിയതോടെ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയായി.
രാത്രിയുടെ മറവിൽ ഇരുചക്ര വാഹനങ്ങളിലും മറ്റുമെത്തി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുകയാണ്. കൂൾബാർ, ജൂസ് സ്റ്റാൾ, കഫറ്റീരിയ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ചാക്കുകളിലാക്കി പൊതുറോഡിൽ തന്നെ വലിച്ചെറിയുന്നതിനാൽ ദുർഗന്ധം വമിച്ച് വഴിയാത്രക്കാർക്ക് ഏറെ പ്രയാസമാണ് സൃഷ്ടിക്കാറ്.
കഴിഞ്ഞ ദിവസം നാദാപുരം ചേറ്റുവെട്ടി തോട്ടിൽ നിക്ഷേപിച്ച ഭക്ഷ്യമാലിന്യം കാരണം ജനങ്ങളെ ഏറെ പ്രയാസത്തിലാക്കി. നാദാപുരത്തെ പ്രധാന ജലസ്രോതസ്സായ പുളിക്കൂൽ തോട്ടിലും മാലിന്യം വലിച്ചെറിഞ്ഞിട്ടുണ്ട്. തോട് സംരക്ഷണത്തിന് ബ്ലോക്ക് പഞ്ചായത്തും, ഗ്രാമ പഞ്ചായത്തും നാട്ടുകാരും ചേർന്ന് പുതിയ വികസനപദ്ധതികൾ നടപ്പാക്കി വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.