കുറ്റ്യാടി: ചാത്തേങ്കാട്ടുനട മിനി ജലവൈദ്യുതി പദ്ധതി കനാലിെല വെള്ളം പുറത്ത് ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകിയതിനെ തുടർന്ന് തൊട്ടിൽപാലം പട്ട്യാട്ട് എട്ടു വീടുകൾക്ക് കേടുപാട്. കനത്ത മഴയിൽ പൂതംപാറ പുഴയിൽ നിർമിച്ച തടയണയിൽ വെള്ളം ഉയർന്ന് കനാലിലേക്ക് തിരിച്ച് ഒഴുകുകയായിരുന്നു.
ചീളിയാട്ട് സ്ഥാപിച്ച കനാലിെൻറ ഷട്ടർ അടക്കാത്തതാണ് വെള്ളം ഇരച്ചെത്താൻ കാരണം. വെള്ളിയാഴ്ച ശക്തമായ വെള്ളപ്പാച്ചിലാണുണ്ടായത്. പുന്നത്തോട്ടത്തിൽ പാത്തു, ചൊത്തക്കൊല്ലിയിൽ നസീർ, സി.കെ. മൊയ്തു, ചീളിയിൽ സൂപ്പി, അമീന മൂലേക്കുടി തുടങ്ങിയവരുടെ വീടുകളിലേക്കാണ് കനാൽ െവള്ളവും കല്ലും മണ്ണും ഒഴുകിയെത്തിയത്.
കൃഷിയിടങ്ങൾ ഒലിച്ചുപോയി. രാത്രിയിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിൽ കണ്ട് മലയോരത്ത് ഉരുൾപൊട്ടിയതാണെന്ന് കരുതി ആളുകൾ ചകിതരായി നാലുപാടും ഒാടി. പറമ്പുകളിൽ പറിച്ചിട്ട നാളികേരം ഒഴുകിപ്പോയി. െപാലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനെത്തി. കെ.എസ്.ഇ.ബി. പ്രോജക്ട് വിഭാഗം ജീവനക്കാർ എത്തി ഷട്ടർ അടച്ചതോടെയാണ് െവള്ളപ്പാച്ചിലിന് അറുതിയായത്.
2.18 കിലോമീറ്റർ നീളമുള്ള പൂതംപാറ ഭാഗം കനാലിെൻറ 15 മീറ്ററോളം ദൂരം വാർപ്പ് പൂർത്തിയാവാനുണ്ട്. അടിഭാഗത്തുകൂടി വെള്ളം ഒഴുകി ഫോർബെ ടാങ്കും നിറഞ്ഞ് താഴ്ഭാഗത്ത് കൂടലിലെ പവർഹൗസിലും വെള്ളമെത്തി. പെൻ സ്റ്റോക്ക് പൈപ്പിടാൻ കീറിയ ചാലിലൂടെയാണ് വെള്ളം താേഴക്ക് കുതിച്ചെത്തിയത്.
പെൻസ്റ്റോക്ക് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാവുന്നതിനിടയിലാണ് 90 മീറ്റർ ഉയരത്തിൽനിന്ന് വെള്ളം പവർഹൗസിലേക്ക് കുതിച്ചെത്തിയത്. മെഷിനറികളിൽ ചിലത് വെള്ളത്തിലായി. മേലെ പട്യാട്ട് ഭാഗത്ത് പല വീടുകൾക്ക് മുന്നിലും ചളിയും കല്ലും കെട്ടിക്കിടക്കുകയാണ്.
വെള്ളം ഒഴുകിയതിനാൽ പുത്തൻപുര- ചീളിയാട്ട് റോഡിനും കേടുപാടുണ്ട്. കാവിലുംപാറ പഞ്ചായത്ത് പ്രസിഡൻറ് പി.ജി.ജോർജിെൻറ നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങളും കെ.എസ്.ഇ.ബി അധികൃതരും സ്ഥലം സന്ദർശിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തി.
പഞ്ചായത്ത് ഹാളിൽ പ്രസിഡൻറിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.എസ്.ഇ.ബി പ്രോജക്ട് മാനേജർ ജോയ്, എൻജിനീയർ സലീം, മെംബർമാരായ രമേശൻ മണലിൽ, അനിൽകുമാർ പരപ്പുമ്മൽ, എ.കെ. ശ്രീധരൻ, പാർട്ടി പ്രതിനിധികളായ എ.ആർ. വിജയൻ, വി.കെ.രജീഷ്, സമദ് കുയ്യണ്ടത്തിൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.