കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ പരിധിയിലും ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂര്‍, ചെറുവണ്ണൂര്‍, കടലുണ്ടി, കക്കോടി, കുന്ദമംഗലം, നരിക്കുനി, കുരുവട്ടൂര്‍ പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണം സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ മുടങ്ങുമെന്ന് ജല അതോറിറ്റി കോഴിക്കോട് പി.എച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലേക്കും സമീപ പഞ്ചായത്തുകളിലേക്കും ശുദ്ധജലം നല്‍കുന്നതിെൻറ ഭാഗമായി ജെ.ബി.ഐ.സി പദ്ധതിയുടെ പ്രധാന ജലവിതരണക്കുഴലില്‍ ഇൻറര്കണക്ഷന് പ്രവൃത്തി ചെയ്യുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്.
ആവശ്യമായ ശുദ്ധജലം എല്ലാ ഉപഭോക്താക്കളും ശേഖരിച്ചുവെക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.