കോഴിക്കോട്: സ്റ്റേഡിയം ജങ്ഷൻ റോഡിലെ ഓടയിലെ തടസ്സം നീക്കിയിട്ടും വെള്ളത്തിന്റെ ശരിയായ ഒഴുക്ക് സാധ്യമായില്ല. ഉള്ളിൽ രണ്ടടിയോളം ഭാഗത്ത് വർഷങ്ങളായി ചളിനിറഞ്ഞുകിടന്നത് ഉറച്ചതാണ് പ്രതിസന്ധി. കോർപറേഷന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. റോഡിലെ വെള്ളക്കെട്ടിന് ഒരാഴ്ചക്കുള്ളിൽ പരിഹാരം കാണാൻ ജില്ല കലക്ടർ എ. ഗീത നിർദേശിച്ചിരുന്നു. തുടർന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന.
അതിനിടെ, പുതിയറ ഭാഗത്തേക്കുള്ള റോഡ് കീറി ഓട പണിയണമെന്ന് ആവശ്യമുയരുകയും ഇതിനായി പൊതുമരാമത്ത് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തെങ്കിലും ഭരണാനുമതി ലഭിച്ചിട്ടില്ല. മാവൂർ റോഡ് ജങ്ഷനിലെ വെള്ളപ്രശ്നം പരിഹരിക്കണമെങ്കിൽ അരയിടത്തുപാലത്തെ ഓവുചാൽ പ്രശ്നം പരിഹരിക്കണം.
ഇതിനായി എസ്റ്റിമേറ്റ് തയാറാക്കാൻ പൊതുമരാമത്ത് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ജില്ല കോടതിക്ക് സമീപത്തെ വെള്ളക്കെട്ട് ഭാഗവും ഉദ്യോഗസ്ഥർ സന്ദർശിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ കല്ലായി പുഴ കടലിനോട് ചേരുന്ന ഭാഗത്ത് അടിഞ്ഞുകൂടിയ ചളി നീക്കണമെന്നാണ് പൊതു വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.