കു​ണ്ടൂ​പ​റ​മ്പ് ജ​ങ്ഷ​നി​ലെ വെ​ള്ള​ക്കെ​ട്ട്

കുണ്ടൂപ്പറമ്പിൽ വെള്ളക്കെട്ട്; ദുരിതം പേറി നാട്ടുകാർ

കോ​ഴി​ക്കോ​ട്: കു​ണ്ടൂ​പ്പ​റ​മ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ൻ​വ​ശ​ത്തെ റോ​ഡി​​ലെ വെ​ള്ള​ക്കെ​ട്ട് കാ​ര​ണം യാ​​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ബ​സ് സ്റ്റോ​പ്പി​ലേ​ക്കും സ്കൂ​ളി​ലേ​ക്കു​മു​ള്ള റോ​ഡാ​ണ് ച​ളി​വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ഓ​വു​ചാ​ൽ ഈ ​ഭാ​ഗ​ത്തി​ല്ല. റോ​ഡി​ന​രി​കി​ൽ കു​ഴി​യു​മു​ള്ള​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​ക്കാ​രും വീ​ഴു​ക പ​തി​വാ​ണ്.

ഇ​രു​വ​ശ​ത്തും ഓ​വു​ചാ​ലി​ല്ലാ​ത്ത റോ​ഡി​ന്റെ ഒ​രു ഭാ​ഗം താ​ഴ്ന്നു​കി​ട​ക്കു​ക​യാ​ണ്. റോ​ഡി​ന്റെ പാ​തി​വ​രെ വെ​ള്ള​മു​ള്ള​തി​നാ​ൽ ന​ട​ന്നു​പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ഓ​ഫി​സ് സ​മ​യ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. കാ​ര​പ്പ​റ​മ്പി​ലും പു​തി​യ​ങ്ങാ​ടി​യി​ലും​നി​ന്ന് ബൈ​പാ​സി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്.

റോ​ഡ​രി​കി​ൽ മെ​റ്റ​ലും മ​റ്റു​മി​ട്ട് കു​ഴി നി​ക​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​വ പ​ര​ന്ന് വീ​ണ്ടും കു​ഴി​യാ​യി. റോ​ഡു​യ​ർ​ത്തി ഓ​വു​ചാ​ൽ പ​ണി​താ​ലേ ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വൂ. പു​തി​യ​ങ്ങാ​ടി-​ക​രു​വി​ശ്ശേ​രി റോ​ഡ് ന​വീ​ക​ര​ണ​മു​ള്ള​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, സ്ഥ​ല​മെ​ടു​പ്പും മ​റ്റും നീ​ളു​ന്ന​തി​നാ​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല.

അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ പ്ര​​ക്ഷോ​ഭം തു​ട​ങ്ങാ​ൻ നാ​ട്ടു​കാ​ർ രൂ​പ​വ​ത്ക​രി​ച്ച ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ സ​മി​തി കു​ണ്ടൂ​പ്പ​റ​മ്പ് യൂ​നി​റ്റ് അ​ടി​യ​ന്ത​ര യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്റ്‌ ടി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പ​ടു​വാ​ട്ട്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ, എം. ​ഗോ​വി​ന്ദ​രാ​ജ്, സി. ​അ​നി​ൽ​കു​മാ​ർ, പോ​ൾ ജേ​ക്ക​ബ്, എം.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശ്രീ​ജ സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - waterlogging in the kundooparambu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.