വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ജി​ല്ല അ​തി​ർ​ത്തി​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നി​രീ​ക്ഷ​ക​ൻ

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന​ധി​കൃ​ത പ​ണ​ക്ക​ട​ത്തും മ​റ്റും ത​ട​യു​ന്ന​തി​നാ​യി ജി​ല്ല അ​തി​ർ​ത്തി​ക​ളി​ൽ വി​വി​ധ സ്ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് എ​ക്സ്പെ​ൻ​ഡീ​ച്ച​ർ പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര ചെ​ല​വ് നി​രീ​ക്ഷ​ക​ൻ സീ​താ​റാം മീ​ണ നി​ർ​ദേ​ശം ന​ൽ​കി.

ചൊ​വ്വാ​ഴ്ച ക​ല​ക്ട​റേ​റ്റി​ലെ​ത്തി​യ അ​ദ്ദേ​ഹം ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റാ​യ ജി​ല്ല ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്, സ​ബ് ക​ല​ക്ട​ർ ഹ​ർ​ഷി​ൽ ആ​ർ. മീ​ണ, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ശീ​ത​ൾ ജി. ​മോ​ഹ​ൻ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ സ്ക്വാ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. ഒ​മ്പ​ത് സ്റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീം, ​മൂ​ന്ന് ഫ്ല​യി​ങ് സ്ക്വാ​ഡ്, നാ​ല് ആ​ന്റി ഡീ​ഫെ​യി​സ്മെ​ന്റ് സ്ക്വാ​ഡ്, ഒ​രു വി​ഡി​യോ സ​ർ​വൈ​ല​ൻ​സ് ടീം ​എ​ന്നി​വ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​യ​നാ​ട് പി.​ഡ​ബ്ല്യു.​ഡി റ​സ്റ്റ് ഹൗ​സി​ലാ​ണ് അ​ദ്ദേ​ഹം താ​മ​സം. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 9408791788.

യോ​ഗ​ത്തി​ൽ എ​ക്സ്പെ​ൻ​ഡീ​ച്ച​ർ നോ​ഡ​ൽ ഓ​ഫി​സ​ർ കെ.​പി. മ​നോ​ജ​ൻ, അ​സി. എ​ക്സ്പെ​ൻ​ഡീ​ച്ച​ർ ഓ​ഫി​സ​ർ പ്രീ​ത സ്ക​റി​യ, താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി എ.​പി. ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Wayanad by election; strengthen surveillance at district boundaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.