കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 91 പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് നടത്തും. 120 ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി തെരഞ്ഞെടുപ്പ് കമീഷന് കണ്ടെത്തിയത്.പോളിങ് ദിവസം മോക്പോളിങ് ആരംഭിക്കുന്നതു മുതല്‍ പോളിങ് അവസാനിക്കുന്നതുവരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും വെബ്കാസ്റ്റിങ് നിരീക്ഷണത്തില്‍ ആയിരിക്കും. ഫീല്‍ഡ് തലത്തില്‍ വിവിധ വിഭാഗങ്ങളുടെ മൊബൈല്‍ സ്ക്വാഡുകളും പ്രവര്‍ത്തിക്കും. ലൈവ് വെബ്കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട മുഴുവന്‍ ദൃശ്യങ്ങളും റെക്കോഡ് ചെയ്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് കമീഷന് കൈമാറും.
ഇവ നിരീക്ഷിക്കുന്നതിന് കലക്ടറേറ്റിലും സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിലും റൂറല്‍ എസ്.പി ഓഫിസിലും കണ്ട്രോള് റൂം സംവിധാനം ഉണ്ടാകും. ജില്ലാതല കണ്ട്രോള് റൂമിെൻറ നോഡല്‍ ഓഫിസര്‍ ഐ.ടി മിഷന് ജില്ലാ പ്രോജക്ട് മാനേജരാണ്.91 ബൂത്തുകള്‍ക്ക് പുറമെയുള്ള ബൂത്തുകളില്‍ ഇലക്ഷന് കമീഷന് വിഡിയോഗ്രഫി നടത്തും. പുറമെ സ്ഥാനാര്‍ഥിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ ബൂത്തുകളില്‍ വിഡിയോഗ്രാഫി നടത്താൻ ആവശ്യപ്പെടാം.
ചെലവ് അവര്‍ വഹിക്കണം. പോളിങ് സ്റ്റേഷനില്‍ സ്ഥാനാര്‍ഥികള്‍ക്ക് സ്വന്തം ചെലവില്‍ വിഡിയോഗ്രഫി സൗകര്യം ഏര്‍പ്പെടുത്താൻ ജില്ലാ കലക്ടര്‍, െഡപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്) എന്നിവരുടെ പേരിലുള്ള 799011400006652 നമ്പറിലുള്ള സ്പെഷല്‍ ട്രഷറി ജോയൻറ് അക്കൗണ്ടില്‍ 3480 രൂപ അടച്ച് രസീതി അപേക്ഷയോടൊപ്പം ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.