കോഴിക്കോട്: കോർപറേഷൻ മേയറായി തെരഞ്ഞെടുത്ത ഡോ. ബീന ഫിലിപ്പും ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
രാവിലെ 11.12 ഓടെ ആരംഭിച്ച മേയർ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ പി.കെ. നാസറാണ് ബീനാഫിലിപ്പിെൻറ പേര് നിർദേശിച്ചത്. എൻ.സി.പിയിലെ എസ്.എം. തുഷാരയാണ് പിന്താങ്ങിയത്.
യു.ഡി.എഫ് മേയർ സ്ഥാനാർഥി കെ.സി. ശോഭിതയുടെ പേര് ലീഗിലെ കെ. മൊയ്തീൻ കോയ നിർദേശിച്ചു. കോൺഗ്രസിലെ ഡോ.പി.എൻ.അജിത പിന്താങ്ങി. എൻ.ഡി.എ സ്ഥാനാർഥി നവ്യ ഹരിദാസിെൻറ പേര് ബി.ജെ.പിയുടെ സി.എസ്.സത്യഭാമ നിർദേശിച്ചപ്പോൾ എൻ. ശിവപ്രസാദ് പിന്താങ്ങി.
75 അംഗങ്ങളുള്ളതിൽ വാർഡ് ക്രമത്തിൽ 74 കൗൺസിലർമാരാണ് വോട്ട് ചെയ്തത്. ബി.ജെ.പി അംഗം ടി. റിനീഷിന് കോവിഡ് പോസിറ്റിവ് ആയതിനാൽ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.