കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ രാജി െവക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിനുമുന്നിൽ പ്രതിേഷധം. കോഴിക്കോട് സൗത്തിലെ യൂത്ത്കോൺഗ്രസ് പ്രവർത്തകരാണ് വ്യാഴാഴ്ച പകൽ 12.30ഓടെ പ്രതിഷേധിച്ചത്.
പന്നിയങ്കര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ശ്രീകാന്ത് പിലാക്കാടിെൻറ നേതൃത്വത്തിലാണ് പ്ലക്കാർഡുമായി പ്രതിഷേധിച്ചത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാലാണ് പ്രതിഷേധം പ്രതീകാത്മകമാക്കിയതെന്നും ഇല്ലെങ്കിൽ പ്രതിഷേധ മാർച്ച് തന്നെ നടത്തുമായിരുന്നുവെന്നും അവർ പറഞ്ഞു.
കോൺഗ്രസിെൻറ പൂർണ തോൽവി നേതൃത്വത്തിെൻറ പിടിപ്പുകേടുകൊണ്ടാണെന്നും ഉത്തരവാദികൾ നേതൃത്വമൊഴിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പി.എസ്. അർജുൻ, അതുൽ എന്നിവരും പ്രതിഷേധത്തിൽ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.