വേളം: സ്വകാര്യ ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞാൽ നാട്ടുകാരനായ ഡോ. ബശ്ശാർ നേരെ പോകുന്നത് സൗജന്യ കോവിഡ് ചികിത്സക്ക്. പള്ളിയത്തെ സ്വകാര്യ ക്ലിനിക്കിലെ സേവനം കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ പി.പി.ഇ കിറ്റും ധരിച്ച് കോവിഡ് രോഗികളുള്ള വീടുകളിൽ സൗജന്യ സേവനത്തിനെത്തും. നോമ്പുതുറക്കാൻ പെരുവയലിലെ സ്വന്തം വീട്ടിൽ പോകാതെയാണീ ദൗത്യനിർവണം.
പഞ്ചായത്തിൽ കോവിഡ് കൂടുതൽ കേസുകൾ വന്നതോടെയാണ് ഡോക്ടർ സേവനരംഗത്തിറങ്ങിയത്. ആരോഗ്യപ്രവർത്തകരോടും ആർ.ആർ.ടി വളൻറിയർമാർക്കൊപ്പവും ചേർന്ന് നാടിനെ കോവിഡ് മുക്തമാക്കാനുള്ള യജ്ഞത്തിലാാണ് ഡോ. ബശ്ശാർ. എഴത്തച്ചൻകണ്ടി അഹമ്മദ് മൗലവിയുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.