അപകടത്തിൽ പെട്ട ബസും മരിച്ച മണികണ്ഠനും (19)

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

കോഴിക്കോട്​: നഗരത്തിൽ ബസും ബൈക്കും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു. ഒരാൾക്ക്​ പരിക്കേറ്റു. പുറക്കാട്ടിരി പാലോറമല സ്വദേശി ലളിതാലയത്തിൽ ഷാജിയുടെ മകൻ മണികണ്ഠൻ (19) ആണ്​ മരിച്ചത്​. ഒപ്പമുണ്ടായിരുന്ന പുറക്കാട്ടിരി പാലോറമല സ്വദേശി ചുനയിൽ സുധീഷിന്‍റെ മകൻ നിധിനാണ്​ പരിക്കേറ്റ്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്​.

കണ്ണൂർ റോഡിൽ വെസ്റ്റ്​ഹിൽ സെന്‍റ് ​മൈക്കിൾസ്​ സ്കൂളിന്​ സമീപം വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ്​ അപകടം. കോഴിക്കോടുനിന്ന്​ കണ്ണൂരിലേക്ക്​ പോവുകയായിരുന്ന ബസും എതിർ ദിശയിൽ വന്ന ബൈക്കുമാണ്​ കൂട്ടിയിടിച്ചത്​. ബസ്​ അമിത വേഗതയിലായിരുന്നുവെന്ന്​​ ദൃക്​​സാക്ഷികൾ പറഞ്ഞു. ബൈക്ക്​ പൂർണ്ണമായും ബസിനടിയിലായി​. ഗുരുതര പരിക്കേറ്റ മണികണ്​ഠൻ ആശുപത്രി​യിലേക്കുള്ള വഴിമ​ധ്യേയാണ്​ മരിച്ചത്​. മൃതദേഹം മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്ക്​ മാറ്റി. നടക്കാവ്​ പൊലീസ്​ കേസെടുത്തു.

Tags:    
News Summary - young man killed after bus collided with a bike in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.