മലപ്പുറം: പുതുതായി നിർമിച്ച വലിയങ്ങാടി പഴയതോട് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗത്ത് കനത്ത മഴ പെയ്തതോടെ വിള്ളൽ രൂപപ്പെട്ടു. അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ കരാറുകാരന് നഗരസഭയുടെ നിർദേശം. നഗരസഞ്ചയം പദ്ധതിയിൽ രണ്ട് മാസം മുമ്പ് നിർമിച്ച സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടത്. വെള്ളം ഒഴുകിപ്പോകാൻ കൃത്യമായ സംവിധാനം ഒരുക്കാത്തതാണ് വിള്ളലിന് കാരണമെന്ന് അധികൃതർ നടത്തിയ പ്രാഥമിക പരിശോധന കണ്ടെത്തിയത്. വിള്ളൽ രൂപപ്പെട്ട ഭാഗത്തെ ഭിത്തികൾ ഒരു മാസത്തിനകം കരാറുകാരൻ സ്വന്തം ചെലവിൽ പുനഃസ്ഥാപിക്കാൻ നഗരസഭ നിർദേശം നൽകി.
നിലവിൽ 30 മീറ്റർ നീളത്തിൽ ഓരോ ഭാഗങ്ങളായാണ് സംരക്ഷണ ഭിത്തികൾ നിർമിച്ചിരിക്കുന്നത്. ഇതിൽ ഒരു ഭിത്തിയുടെ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്.
നഗരസഞ്ചയം പദ്ധതിയിൽ രണ്ട് മാസംമുമ്പ് നിർമിച്ച സംരക്ഷണ ഭിത്തികളാണ് ഒരു മഴ പെയ്തപ്പോഴേക്കും വിണ്ടത്. രണ്ട് കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂർത്തീകരിച്ചത്. തോട് നവീകരണ ഭാഗമായി ഫെബ്രുവരിയിൽ തുടങ്ങിയ പണിയാണ് രണ്ട് മാസം കൊണ്ട് പൂർത്തീകരണ ഘട്ടത്തിൽ എത്തി നിൽക്കുന്നതിനിടെ വിണ്ടത്. ആദ്യഘട്ടത്തിൽ വലിയങ്ങാടിയിൽനിന്ന് 275 മീറ്റർ ദൂരത്തിൽ കല്ലാപാറ വരെയാണ് നിർമാണം പൂർത്തിയാക്കിയത്. പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയതായി നഗരസഭ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.