എടപ്പാൾ മേൽപാലം: കുറ്റിപ്പുറം റോഡിലെ ബീമുകളുടെ കോൺക്രീറ്റിങ് ആരംഭിച്ചു

എടപ്പാൾ: കുറ്റിപ്പുറം റോഡിൽ മേൽപാലത്തി​െൻറ ബീമുകളുടെ കോൺക്രീറ്റിങ് പ്രവൃത്തികൾ ആരംഭിച്ചു. കോവിഡ് പ്രതിസന്ധിക്കുശേഷം ഒരുമാസമായി തൃശൂർ റോഡിലാണ് ബീമുകളുടെ പ്രവൃത്തി നടത്തിയിരുന്നത്.

ഇരുഭാഗത്തെയും നിർമാണം പൂർത്തീകരിച്ച ശേഷം അവസാനഘട്ടത്തിലാണ് ജങ്ഷന് കുറുകെ നിർമിക്കുന്ന ബീമി​െൻറ പ്രവൃത്തി ആരംഭിക്കുക. അന്തർസംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിൽ പോയതിനാൽ അവശേഷിച്ച തൊഴിലാളികളെയും മലയാളികളെയും ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്.

ഡിസംബറോടെ പ്രവൃത്തി പൂർത്തിയാക്കി മേൽപാലം നാടിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കരാർ കമ്പനി അധികൃതർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.