‘ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​’ക്ക്’ വേ​ങ്ങ​ര​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ജാഥാ നായകൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പ്ര​വ​ർ​ത്ത​ക​ർ തോ​ളി​ലേ​റ്റി വേദിയിലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്നു (ചിത്രം: മുസ്​തഫ അബൂബക്കർ)

'ഐശ്വര്യ കേരള യാത്ര'ക്ക് മലപ്പുറത്ത്​ ആവേശ സ്വീകരണം

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി യു.​ഡി.​എ​ഫി​ന്​ ആ​വേ​ശ​മാ​യി 'സം​ശു​ദ്ധം, സ​ദ്ഭ​ര​ണം' മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന െഎ​ശ്വ​ര്യ കേ​ര​ള യാ​ത്ര​ക്ക്​ ജി​ല്ല​യി​ൽ ​ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം. ​

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ വ​ള്ളി​ക്കു​ന്ന്​ മ​ണ്ഡ​ല​ത്തി​ലെ ചേ​ളാ​രി​യി​ലാ​യി​രു​ന്നു ആ​ദ്യ സ്വീ​ക​ര​ണം. രാ​വി​ലെ പ​ത്തോ​ടെ ജി​ല്ല അ​തി​ർ​ത്തി​യാ​യ ഇ​ടി​മു​ഴി​ക്ക​ലി​ൽ​നി​ന്ന്​ യു.​ഡി.​എ​ഫ് നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ചേ​ളാ​രി​യി​ലേ​ക്ക് ആ​ന​യി​ച്ചു.

സ്വീ​ക​ര​ണ സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ, എം.​എ​ൽ.​എ​മാ​രാ​യ പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്, എ.​പി. അ​നി​ൽ​കു​മാ​ർ, ടി.​വി ഇ​ബ്രാ​ഹിം, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, യു.​ഡി.​എ​ഫ്​ ജി​ല്ല ചെ​യ​ർ​മാ​ൻ പി.​ടി. അ​ജ​യ്​​േ​മാ​ഹ​ൻ, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. വി.​വി. പ്ര​കാ​ശ്, മു​സ്​​ലിം ലീ​ഗ്​ ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. യു.​എ. ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. യാ​ത്ര​യി​ലു​ടെ​നീ​ളം പി​ണ​റാ​യി സ​ർ​ക്കാ​റി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ചൊ​രി​ഞ്ഞും അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​​ൾ​ക്കെ​തി​രെ​യും തു​റ​ന്ന​ടി​ച്ചാ​യി​രു​ന്നു മി​ക്ക​യി​ട​ത്തും ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​ടെ പ്ര​സം​ഗം.

യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​ട​ത് സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് ന​ട​ന്ന മു​ഴു​വ​ൻ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളും പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​നം, അ​രീ​ക്കോ​ട്​ സ്​​റ്റേ​ഡി​യം പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​ര​ണം തു​ട​ങ്ങി​യ വാ​ഗ്​​ദാ​ന​ങ്ങ​ളും അ​ദ്ദേ​ഹം ന​ൽ​കി.

രാ​വി​ലെ 11ഒാ​ടെ വേ​ങ്ങ​ര​യി​ലെ​ത്തി​യ യാ​ത്ര​ക്ക്​ ന​ൽ​കി​യ സ്വീ​ക​ര​ണ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​എ​ൻ.​എ. ഖാ​ദ​ർ എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. വൈ​കീ​ട്ട്​ 4.30ഒാ​ടെ കൊ​ണ്ടോ​ട്ടി​യി​ലെ​ത്തി​യ ​യാ​ത്ര​യി​ൽ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ്​ ഡോ. ​എം.​െ​ക. മു​നീ​ർ, കെ.​പി.​എ. മ​ജീ​ദ്​ തു​ട​ങ്ങി​യ​വ​ർ അ​ണി​ചേ​ർ​ന്നു. വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ അ​രീ​ക്കോ​ട്ട്​ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ എം.​എ​ൽ.​എ​മാ​രാ​യ പി.​കെ. ബ​ഷീ​ർ, എ.​പി. അ​നി​ൽ​കു​മാ​ർ, ഷാ​ഫി പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

രാ​ത്രി 7.30ന്​ ​മ​ഞ്ചേ​രി​യി​ലും തു​ട​ർ​ന്ന്​ വ​ണ്ടൂ​രി​ലും ​െഎ​ശ്വ​ര്യ യാ​ത്ര​ക്ക്​ വ​ലി​യ സ്വീ​ക​ര​ണ​മാ​ണ്​ ന​ൽ​കി​യ​ത്. രാ​ത്രി വൈ​കി നി​ല​മ്പൂ​രി​ലാ​യി​രു​ന്നു ജി​ല്ല​യി​ലെ ആ​ദ്യ ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​െൻറ സ​മാ​പ​നം.

Tags:    
News Summary - Exciting reception for 'Aishwarya Kerala Yatra' in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.