പുതുവർഷം: പൊലീസ് പട്രോളിങ് ശക്തമാക്കും. നാടുകാണി ചുരത്തിൽ പ്രത‍്യേക നിരീക്ഷണം

മ​ല​പ്പു​റം: പു​തു​വ​ത്സ​ര ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​റ് സ​ബ് ഡി​വി​ഷ​ൻ ഡി​വൈ.​എ​സ്.​പി മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, എ​സ്.​ഐ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യി​ര​ത്തോ​ളം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തി​ന് ശേ​ഷം ബാ​റു​ക​ൾ, ബീ​ർ/ വൈ​ൻ പാ​ർ​ല​റു​ക​ൾ, ക​ള്ള് ഷാ​പ്പു​ക​ൾ എ​ന്നി​വ​യു​ടെ​യും പ​ട​ക്ക വി​ൽ​പ​ന​ശാ​ല​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ത​ട​യും. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​നു​ള്ള നി​രീ​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ​യും, സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക പ​ട്രോ​ളി​ങ് സം​ഘ​ത്തെ​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി നി​യോ​ഗി​ച്ചു. അ​നു​മ​തി​യി​ല്ലാ​തെ ഡി.​ജെ പാ​ർ​ട്ടി​ക​ൾ അ​നു​വ​ദി​ക്കി​ല്ല. രാ​ത്രി പാ​ത​യോ​ര​ങ്ങ​ളി​ലും മ​റ്റും അ​ന​ധി​കൃ​ത ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്. വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യാ​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. പൊ​തു​സ്ഥ​ല​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും നി​രോ​ധി​ത ല​ഹ​രി മ​രു​ന്നു​ക​ളു​ടെ വി​ൽ​പ​ന, ഉ​പ​യോ​ഗം എ​ന്നി​വ ക​ണ്ടെ​ത്താ​നും പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി. മ​ദ്യ​നി​ർ​മാ​ണം, ചാ​രാ​യ വാ​റ്റ്, സെ​ക്ക​ൻ​ഡ്സ് മ​ദ്യ​വി​ൽ​പ​ന തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. ക​ള്ളു​ഷാ​പ്പു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന മ​ദ്യ​ത്തി​ന്റെ സാം​പി​ൾ രാ​സ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ്, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പൊ​ലീ​സ് നി​രീ​ക്ഷ​ണ​മു​ണ്ടാ​കും. പോ​ക്ക​റ്റ​ടി​ക്കാ​ർ, ല​ഹ​രി വി​ൽ​പ​ന​ക്കാ​ർ, ഗു​ണ്ട​ക​ൾ തു​ട​ങ്ങി​യ​വ​രും കേ​സു​ക​ളി​ൽ ജാ​മ്യ​മെ​ടു​ത്ത​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

നാടുകാണി ചുരത്തിൽ പ്രത‍്യേക നിരീക്ഷണം

നി​ല​മ്പൂ​ർ: പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ അ​തി​ർ​ത്തി പ​ഞ്ചാ​യ​ത്താ​യ വ​ഴി​ക്ക​ട​വി​ൽ പൊ​ലീ​സ് ക​ർ​ശ​ന പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്തും. ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും 31ന് ​രാ​ത്രി ഒ​മ്പ​തി​നു​ള്ളി​ൽ അ​ട​ക്ക​ണ​മെ​ന്ന് വ​ഴി​ക്ക​ട​വ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ അ​റി​യി​ച്ചു. വ‍്യാ​പാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം അ​ട​ങ്ങു​ന്ന നോ​ട്ടീ​സും ന​ൽ​കി. നാ​ടു​കാ​ണി ചു​ര​ത്തി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - New Year: Police will intensify patrolling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.