മലപ്പുറം: രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ യൂനിയൻ 53ാം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ടൗൺഹാളിൽ നടന്ന പരിപാടി കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
യൂനിയൻ ജില്ല പ്രസിഡന്റ് വി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും ജില്ല ജോ. സെക്രട്ടറി എം. ശ്രീനാഥ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.കെ. രാജേഷ് (പ്രസി.), കെ. വിജയകുമാർ (സെക്ര.), ഇ.പി. മുരളീധരൻ (ട്രഷ.), പി. കൃഷ്ണൻ, വി.പി. സിനി (വൈസ് പ്രസി.) വി. വിജിത്, എം. ശ്രീനാഥ് (ജോ.സെക്ര.മാർ) പി.കെ. സുഭാഷ്, ഇ.വി. ചിത്രൻ, കെ. വേദവ്യാസൻ, കെ.സി. ഹസിലാൽ, എൻ.കെ. ശിവശങ്കരൻ, എം. ശശികുമാർ, സരിത തറമൽപറമ്പ്, കെ. സുനിൽകുമാർ, പി. പ്രിയ, എ.കെ. നിധീഷ് (ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ) എന്നിവരെയും 26 അംഗ ജില്ല കമ്മിറ്റിയേയും തെരഞ്ഞെടുത്തു. സരിത തറമൽപറമ്പ് ജില്ല വനിത സബ്കമ്മിറ്റി കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.