മലപ്പുറം: മുസ്ലിംലീഗ് ജില്ല ജനറൽ സെക്രട്ടറിയായി പി. അബ്ദുൽ ഹമീദ് എം.എൽ.എ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ല കൗൺസിൽ യോഗമാണ് തെരഞ്ഞെടുത്തത്. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രസിഡന്റായി തുടരും. അഷ്റഫ് കോക്കൂരാണ് ട്രഷറർ. വൈസ് പ്രസിഡന്റുമാരായി ഇസ്മായില്‍ മുത്തേടം, എം.കെ. ബാവ, എം.എ. ഖാദര്‍, ഉമ്മര്‍ അറക്കല്‍, സെയ്തലവി മാസ്റ്റര്‍, കുഞ്ഞാപ്പു ഹാജി, പി.എസ്.എച്ച് തങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു. നൗഷാദ് മണ്ണിശ്ശേരി, കെ.എം. ഗഫൂര്‍, അന്‍വര്‍ മുള്ളമ്പാറ, പി.എം.എ സമീര്‍, എ.പി. ഉണ്ണികൃഷ്ണന്, അഡ്വ. പി.പി. ഹാരിസ് എന്നിവരാണ് സെക്രട്ടറിമാർ.
കൗൺസിലിൽ അവതരിപ്പിക്കേണ്ട പാനൽ സംബന്ധിച്ച് ജില്ല കമ്മിറ്റി ചുമതലയുള്ള മൂന്നംഗ സമിതിയും സംസ്ഥാന നേതൃത്വവും നേരത്തേ ധാരണയായിരുന്നു. മൂന്നംഗ സമിതിയിൽപ്പെട്ട സി.എ.എം.എ കരീം പാലക്കാടാണ് പാനൽ അവതരിപ്പിച്ചത്. ജില്ല ജനറൽ സെക്രട്ടറിയെന്ന നിലയിൽ നേരത്തേ മികച്ച പ്രകടനം കാഴ്ചവെച്ചയാളെന്ന പരിഗണനയാണ് പി. അബ്ദുൽ ഹമീദിനെ വീണ്ടും ചുമതലയേൽപിക്കാൻ നേതൃത്വത്തിന് ധൈര്യമേകിയത്. നിലവിൽ വള്ളിക്കുന്ന് എം.എൽ.എയാണ്. ജില്ലയിലെ മുതിർന്ന നേതാക്കളിലൊരാളും യു.ഡി.എഫ് ജില്ല കൺവീനറുമാണ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അഷ്റഫ് കോക്കൂർ. സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.