ജി​ല്ല ഇ​ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ് ത​യാ​റാ​ക്കി​യ ഹ്ര​സ്വ​ചി​ത്ര​ത്തി​ൽ​നി​ന്ന്

തെ​ര​ഞ്ഞെ​ടു​പ്പ് വ​രും പോ​വും; കൊ​റോ​ണ ചി​ല​പ്പോ​ൾ കൊ​ണ്ടേ പോ​വൂ

മ​ല​പ്പു​റം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഓ​ര്‍മി​പ്പി​ക്കു​ന്ന ഹ്ര​സ്വ​ചി​ത്രം വൈ​റ​ൽ. ജി​ല്ല ഇ​ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സാ​ണ് ചി​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ള​ങ്കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​വ​ട ഡി​വി​ഷ​ന്‍ എ​ന്ന സാ​ങ്ക​ൽ​പി​ക ഭൂ​മി​ക​യാ​ണ് പ​ശ്ചാ​ത്ത​ലം. വോ​ട്ട് ചോ​ദി​ക്കാ​നെ​ത്തു​ന്ന ഡേ​വി​ഡേ​ട്ട​നോ​ടും സം​ഘ​ത്തോ​ടും കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കാ​ന്‍ യു​വാ​ക്ക​ള്‍ മു​ത​ല്‍ മു​തി​ര്‍ന്ന​വ​ര്‍ വ​രെ ഓ​ര്‍മി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​വ​ത​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് പോ​സി​റ്റി​വാ​ക​ട്ടെ, കോ​വി​ഡ് നെ​ഗ​റ്റി​വും എ​ന്ന​താ​ണ് സ​ന്ദേ​ശ​ത്തി​െൻറ കാ​ത​ല്‍. നാ​ട് മു​ഴു​വ​ന്‍ കൊ​റോ​ണ​പ്പേ​ടി​യി​ലാ​ണ്. അ​ട്ട​ക്ക​ണ്ടി ഡേ​വി​ഡും കൂ​ട്ട​രും വോ​ട്ട് നേ​ടാ​നു​ള്ള തി​ര​ക്കി​ലും. വോ​ട്ട് തേ​ടി വ​രു​ന്ന​വ​ര്‍ക്ക് പ്ര​വേ​ശ​ന​മി​ല്ല എ​ന്നെ​ഴു​തി​വെ​ച്ച ബോ​ര്‍ഡി​ന് മു​ന്നി​ല്‍ ഡേ​വി​ഡും കൂ​ട്ട​രും പ​ക​ച്ചു​നി​ല്‍ക്കു​ന്നു. വൃ​ക്ക​രോ​ഗി​യു​ടെ വീ​ടി​നു​മു​ന്നി​ലാ​ണ് മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡ്. സ്ഥാ​നാ​ര്‍ഥി​യും കൂ​ട്ട​രും ജാ​ള്യ​ത​യോ​ടെ തി​രി​ച്ചു​ന​ട​ക്കു​ന്നു. അ​നു​വ​ദ​നീ​യ​മാ​യ​തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ണ്ട് സം​ഘ​ത്തി​ല്‍. സാ​നി​റ്റൈ​സ​റു​ണ്ടോ എ​ന്നാ​ണ് മ​റ്റൊ​രു വീ​ട്ടി​ല്‍നി​ന്ന് പ്രാ​യ​മാ​യ സ്ത്രീ​യു​ടെ ആ​ദ്യ​ത്തെ ചോ​ദ്യം. 'സ്ഥാ​നാ​ര്‍ഥി​ക​ള്‍ വ​രു​ക​യും പോ​കു​ക​യും ചെ​യ്യും. ചി​ല​ര്‍ ജ​യി​ക്കും മ​റ്റ് ചി​ല​ര്‍ തോ​ല്‍ക്കും. കൊ​റോ​ണ വ​ന്നാ​ല്‍ ചി​ല​ര​ങ്ങ് പോ​കും. തി​രി​ച്ചു​വ​രാ​ത്ത പോ​ക്ക്'-​സ്​​ത്രീ​യു​ടെ പ്ര​തി​ക​ര​ണം അ​വി​ടെ തീ​രു​ന്നി​ല്ല. കു​ട്ടി​യെ എ​ടു​ത്ത് ലാ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സ്ഥാ​നാ​ര്‍ഥി​ക്ക് നേ​രെ നെ​ല്ല് ചേ​റി​ക്കൊ​ണ്ടി​രു​ന്ന മു​റം വ​ലി​ച്ചെ​റി​യു​ക കൂ​ടി ചെ​യ്താ​ണ് അ​വ​രു​ടെ പ്ര​തി​ഷേ​ധം പൂ​ര്‍ണ​മാ​കു​ന്ന​ത്. ഒ​പ്പം സാ​നി​റ്റൈ​സ​റി​െൻറ പെ​രു​മ​ഴ​യും പാ​ട്ടും നൃ​ത്ത​വും. തെ​ര​ഞ്ഞെ​ടു​പ്പി​െൻറ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും കോ​വി​ഡ് നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ക എ​ന്ന ബോ​ധ​വ​ത്ക​ര​ണ​ത്തോ​ടെ​യാ​ണ് ഹ്ര​സ്വ​ചി​ത്രം അ​വ​സാ​നി​ക്കു​ന്ന​ത്.

പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് വ​കു​പ്പി​െൻറ പ​തി​വ് ബോ​ധ​വ​ത്​​ക​ര​ണ വി​ഡി​യോ​ക​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​ണി​ത്. ന​ര്‍മ​മാ​ണ് മ​റ്റൊ​രാ​ക​ര്‍ഷ​ണം. സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ഔ​ദ്യോ​ഗി​ക ഫേ​സ്​ ബു​ക്ക് പേ​ജി​ലും വി​ഡി​യോ അ​പ്​​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ബ​നാ​ന സ്​​റ്റോ​റീ​സി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഹ്ര​സ്വ​ചി​ത്രം നി​ർ​മി​ച്ച​ത്.

Tags:    
News Summary - P. R. D's Short film about Covid protocol in election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.