പൊ​ന്നാ​നി​യി​ൽ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ജ​ങ്കാ​ർ

പൊന്നാനിയിൽ ജങ്കാറിനുപകരം യാത്രാബോട്ട് സർവിസ് ആരംഭിക്കുന്നു

പൊ​ന്നാ​നി: പൊ​ന്നാ​നി​യെ​യും പ​ടി​ഞ്ഞാ​റെ​ക്ക​ര​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ജ​ങ്കാ​ർ സ​ർ​വി​സ് ക​രാ​റു​കാ​ർ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​മെ​ന്ന നി​ല​യി​ൽ യാ​ത്രാ​ബോ​ട്ട് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു.

ബോ​ട്ട് സ​ർ​വി​സി​ന് താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ര​ണ്ട് ബോ​ട്ടു​ട​മ​ക​ൾ രം​ഗ​ത്തെ​ത്തി. ഇ​വ​രു​മാ​യി ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി ചൊ​വ്വാ​ഴ്ച ച​ർ​ച്ച ന​ട​ത്തും. ഇ​തി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ സ​ർ​വി​സ് ന​ട​ത്താ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​നു​മ​തി ന​ൽ​കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഡി​സം​ബ​ർ 12 മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.

ജ​ങ്കാ​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള ടെ​ൻ​ഡ​ർ എ​ട്ടി​ന് പ​രി​ഗ​ണി​ക്കും. മ​റ്റു ജി​ല്ല​ക​ളി​ൽ ജ​ങ്കാ​ർ സ​ർ​വി​സ് ന​ട​ത്തു​ന്ന ക​രാ​റു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ന്നാ​നി​യി​ൽ പു​തി​യ ജ​ങ്കാ​ർ എ​ത്തി​ച്ച് സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.

ക​രാ​റു​കാ​രും ന​ഗ​ര​സ​ഭ​യും ത​മ്മി​ലെ ച​ർ​ച്ച വ​ഴി​മു​ട്ടി​യ​തോ​ടെ നി​ല​വി​ലെ ജ​ങ്കാ​ർ സ​ർ​വി​സ് ക​രാ​റു​കാ​ർ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കു​മു​ൾ​പ്പെ​ടെ 35 ശ​ത​മാ​നം വ​ർ​ധ​ന വേ​ണ​മെ​ന്നും വാ​ർ​ഷി​ക ടെ​ൻ​ഡ​റി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ക​രാ​റു​കാ​രു​ടെ ആ​വ​ശ്യം.

എ​ന്നാ​ൽ, 30 ശ​ത​മാ​നം വ​രെ വ​ർ​ധ​ന അ​നു​വ​ദി​ക്കാ​മെ​ന്ന ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം ക​രാ​റു​കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. കൂ​ടാ​തെ യാ​ത്ര മി​നി​മം ടി​ക്ക​റ്റി​ൽ മാ​ത്ര​മേ വ​ർ​ധ​ന അ​നു​വ​ദി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നും വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ര​ക്ക് കൂ​ട്ടാ​നാ​വി​ല്ലെ​ന്നു​മു​ള്ള ന​ഗ​ര​സ​ഭ​യു​ടെ നി​ല​പാ​ടി​നും നി​ഷേ​ധാ​ത്മ​ക മ​റു​പ​ടി​യാ​ണ് ക​രാ​റു​കാ​ർ ന​ൽ​കി​യ​ത്.

പ​ല​ത​വ​ണ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും ഇ​രു​കൂ​ട്ട​രും വി​ട്ടു​വീ​ഴ്ച​ക്ക് ത​യാ​റാ​വാ​തി​രു​ന്ന​തോ​ടെ​യാ​ണ് സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ ക​രാ​റു​കാ​ർ തീ​രു​മാ​നി​ച്ച​ത്.

കോ​വി​ഡി​നു​ശേ​ഷം ന​ഷ്ട​ത്തി​ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​രാ​റു​കാ​ർ ക​ടു​ത്ത നി​ബ​ന്ധ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

നേ​ര​ത്തേ ടി​ക്ക​റ്റ് നി​ര​ക്കി​ൽ 25 ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്തി​യി​രു​ന്നു. ഇ​തി​നാ​ൽ കൂ​ടു​ത​ൽ വ​ർ​ധ​ന അ​നു​വ​ദി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്

Tags:    
News Summary - Passenger boat service starts in Ponnani instead of Jhankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.