മഞ്ചേരി: പ്രവർത്തനരഹിതമായ മഞ്ചേരി സെൻട്രൽ ജങ്ഷനിലെ ട്രാഫിക് സിഗ്നൽ നന്നാക്കാത്തതിനെതിരെ ഒറ്റയാൾ സമരം. ഗിന്നസ് റെക്കോഡ് ഉടമ തൃശൂർ നസീറാണ് റോഡരികിൽ പായ വിരിച്ച് പാട്ടുപാടി പ്രതിഷേധിച്ചത്.
സിഗ്നൽ അറ്റകുറ്റപ്പണി നടത്താൻ നഗരസഭ 2019ൽ കെൽട്രോണുമായി ഉണ്ടാക്കിയ കരാർ അവസാനിച്ചിരുന്നു. സിഗ്നൽ ലൈറ്റ് കണ്ണടച്ചതോടെ ഗതാഗതക്കുരുക്ക് മുറുകി. പൊലീസുകാർ എത്തിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. നഗരകേന്ദ്രത്തിലെ സിഗ്നൽ തകരാറിലായത് യാത്രക്കാരെ വലക്കുകയാണ്. ചെറിയ റോഡുകളിൽപോലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതോടെയാണ് നസീർ വേറിട്ട പ്രതിഷേധവുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.