മലപ്പുറം: കപ്പ കിട്ടാനുണ്ടോയെന്ന് തൃശൂർ സിറ്റി കമീഷണർ ആർ. ആദിത്യ ചോദിച്ചപ്പോൾ ഒരു ലോറി നിറയെ കപ്പ ശേഖരിച്ച് നൽകി മലപ്പുറം പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുെട മേൽനോട്ടത്തിലുള്ള മേഴ്സി കോപ് ചാരിറ്റബിൾ ട്രസ്റ്റിെൻറ കീഴിൽ അനാഥലയങ്ങളിലേക്ക് വിതരണം ചെയ്യാനായി 2000 കിലോ കപ്പയാണ് മലപ്പുറം ഡിവൈ.എസ്.പി സുദർശനെൻറ നേതൃത്വത്തിൽ പാടത്ത് പോയി പറിച്ചു ശേഖരിച്ച് നൽകിയത്.
മക്കരപറമ്പിൽനിന്ന് ശേഖരിച്ച 2000 കിലോ കപ്പയുമായാണ് കമീഷണർ അയച്ച പൊലീസ് ലോറി തൃശൂരിലേക്ക് മടങ്ങിയത്.കപ്പ വാഹനത്തിലെത്തിക്കാൻ പടത്തുനിന്ന് ദൂരം കൂടിയതിനാൽ പുഴയിലിറങ്ങിയാണ് പൊലീസും ട്രോമാകെയറും വാഹനത്തിലേക്ക് കടത്തിയത്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി െക.എസ്. സുദർശനനാണ് കപ്പ ആവശ്യമുള്ളതായി തൃശൂരിൽനിന്ന് മലപ്പുറം ഡിവൈ.എസ്.പിയെ അറിയിച്ചത്.തുടർന്ന് മലപ്പുറം സി.ഐ പ്രേംസദൻ, എസ്.ഐ ബിപിൻ സി. നായർ, പൊലീസുകാർ, ട്രോമാകെയർ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മക്കരപറമ്പിലെ മൊയ്തീൻ കുട്ടിയുടെ കൃഷിയിടത്തിൽനിന്നാണ് 2000 കിലോ കപ്പ പറിച്ചെടുത്ത് നൽകിയത്.
കിലോക്ക് അഞ്ച് രൂപ നിരക്കിലാണ് കർഷകനിൽനിന്ന് കപ്പ വാങ്ങിയത്. ലോക്ഡൗണും മഴയും മൂലം ഏറെ ദുരിതത്തിലായ കപ്പ കർഷകർക്കും ഇത് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.