തിരുനാവായ: ദേശാടന പക്ഷികൾ ഉൾപ്പെടെ നിരവധി പക്ഷികളുടെ ആവാസ കേന്ദ്രമായ തിരുനാവായയിലെയും പരിസരപ്രദേശങ്ങളിലേയും പക്ഷിസങ്കേതങ്ങളുടെ സുരക്ഷ മാർഗങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്യോഗസ്ഥർ എത്തി. പരിസ്ഥിതി സംഘടനയായ റീ എക്കൗയും അധ്യാപകനായ സൽമാൻ കരിമ്പനക്കലും വിഷയം നവകേരള സദസ്സിലൂടെ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ട് വന്നിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി.രാജീവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം. തിരുനാവായയിലെ പക്ഷി കേന്ദ്രങ്ങളായ വലിയപറപ്പൂർ കായൽ, പല്ലാറ്റ് കായൽ, സൗത്ത് പല്ലാർ, ബന്തർ കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നത്.
തിരുനാവായയിൽ നിലവിലെ പക്ഷി സങ്കേതങ്ങൾ കേന്ദ്രീകരിച്ച് പുതിയ സുരക്ഷ ബോർഡുകൾ സ്ഥാപിക്കാനും പല്ലാർ പക്ഷി സങ്കേതത്തിൽ ആവശ്യമായ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതും ഉൾപെടെയുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.
കൂടാതെ ഇവിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ രാത്രികാല സൗന്ദർശനം ശക്തമാക്കിയതായും ഇവിടങ്ങളിലെ മരങ്ങൾ മുറിക്കുന്നത് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായും അറിയിച്ചു.
കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. രാജീവ്, സി.കെ.ശരീഫ് പരിസ്ഥിതി പ്രവർത്തകരായ ചിറക്കൽ ഉമ്മർ, പക്ഷി നിരീക്ഷകൻ സൽമാൻ കരിമ്പനക്കൽ, കെ.എം. ബാവ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.