തിരൂരങ്ങാടി: വാക്സിൻ ചലഞ്ചിന് തുക സംഭാവന ചെയ്തതിനുപുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് നൽകാൻ സ്വന്തം ഇരുചക്രവാഹനം വിൽപനയ്ക്ക് വെച്ച് പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകൻ. തിരൂരങ്ങാടി പതിനാറുങ്ങൽ സ്വദേശിയായ അഡ്വ. സി. ഇബ്രാഹിം കുട്ടിയാണ് ബൈക്ക് വിറ്റു കിട്ടുന്ന പണം മുഴുവൻ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്.
തെൻറയും കുടുംബത്തിെൻറയും വാക്സിനായി ചിലവാകുന്ന തുക കൂടാതെ തന്നെ നല്ലൊരു തുക ദുരിതാശ്വാസനിധിയിലേക്ക് നൽകിയ ഇബ്രാഹിംകുട്ടി കൂടുതൽ തുക നൽകാനാണ് ബൈക്ക് വിൽക്കാൻ തീരുമാനിച്ചത്.
സർക്കാർ വാക്സിൻ സൗജന്യമായാണ് നൽകുന്നതെങ്കിലും നമ്മൾ ഓരോരുത്തരും നൽകുന്ന സംഭാവന സമൂഹത്തിലെ പാവപ്പെട്ടവർക്ക് കൂടുതൽ ഉപകാരപ്രദമാകട്ടെ എന്ന ലക്ഷ്യം വെച്ചാണ് ബൈക്ക് വിൽപനക്ക് െവച്ചതെന്ന് സി.പി.എം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ ഇബ്രാഹിംകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.