കുടുംബശ്രീ കലാജാഥക്ക് തുടക്കം

പാലക്കാട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലയിൽ നടപ്പാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ പ്രമേയമാക്കി രംഗശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥക്ക് തുടക്കം. വടക്കഞ്ചേരി മന്ത മൈതാനത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ലിസി സുരേഷ് ഉദ്ഘാടനം ചെയ്തു. രംഗശ്രീയുടെ 12 കലാകാരികള്‍ അണിനിരന്ന കലാജാഥയില്‍ നാടകവും നൃത്തവും അരങ്ങേറി. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന കലാജാഥ ഈ മാസം 19ന് തൃത്താലയിൽ അവസാനിക്കും. ചടങ്ങിൽ കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പി. സൈതലവി, അസിസ്റ്റന്‍റ്​ ഇൻഫർമേഷൻ ഓഫിസർ കെ. സുമ, ജില്ല പ്രോഗ്രാം മാനേജർ നിഷിദ സൈബൂനി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-25 05:17 GMT