പുതുനഗരം: 145 ഏക്കർ നെൽപാടം വെള്ളത്തിൽ മുങ്ങി. മഴ തുടർന്നാൽ കൃഷി നശിക്കുമെന്ന് കർഷകർ. ബുധൻ, വ്യാഴം ദിവസങ്ങളിൽ പെയ്ത മഴയിലാണ് പുതുനഗരം, കൊല്ലങ്കോട്, വടവന്നൂർ, എലവഞ്ചേരി പഞ്ചായത്തുകളിലെ നെൽപാടങ്ങൾ വെള്ളത്തിനടിയിലായത്.
ശക്തമായ മഴ തുടരുന്നതിനാൽ ഒഴുകിപ്പോകുന്നതിനേക്കാൾ കൂടുതൽ വെള്ളം ഒഴുകിയെത്തുന്നതിനാൽ വിളനാശം വർധിക്കുമെന്ന് കർഷകർ പറയുന്നു. 20-25 ദിവസം പ്രായമായ നെൽച്ചെടികളുള്ള പടങ്ങൾ രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനിന്നാൽ നശിക്കുമെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. കൂടാതെ മുതലമട, വടവന്നൂർ, പട്ടഞ്ചേരി എന്നിവിടങ്ങളിൽ വിതച്ച പാടങ്ങളിലെ നെൽവിത്തുകളും മഴവെള്ളത്തിൽ ഒഴുകിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.