കൂറ്റനാട്: കറുകപുത്തൂരില്‍ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിലെ തുടരന്വേഷണം വഴിമുട്ടിയ നിലയില്‍. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും നിലവിലെ കേസുകള്‍ അതത് സ്റ്റേഷനുകളിലേക്ക് കൈമാറിയതോടെയാണ് കാര്യമായ പുരോഗതിയില്ലാതായത്. ചാലിശ്ശേരി പൊലീസ് പരിധിയിലാണ് കുടുംബം താമസിച്ചിരുന്നതെന്നതിനാല്‍ ഇവിടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്ന് പ്രതികളെ ചാലിശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരിപ്പോള്‍ വിവിധ സബ്ജയിലുകളില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
റിമാൻഡ് കാലാവധി അവസാനിച്ചിട്ടും തെളിവെടുപ്പിനോ കൂടുതല്‍ ചോദ്യം ചെയ്യലിനോ കഴിഞ്ഞിട്ടില്ല. പ്രതികള്‍ കോവിഡ് ബാധിതരാണന്നതാണ് കസ്റ്റഡിയില്‍ വാങ്ങുന്നതിലെ തടസ്സമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഒന്നാം പ്രതി മുഹമ്മദിനും രണ്ടാം പ്രതി നൗഫലിനും പോക്സോ പ്രകാരവും അഭിലാഷിനെതിരെ ബലാല്‍സംഗത്തിനുമാണ് കുറ്റം ചുമത്തിയത്. നിരവധി കാലമായി പെണ്‍കുട്ടിയെ ഉപയോഗിച്ച് ലഹരിവസ്തുക്കള്‍ വിപണനം നടുത്തുകയാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രദേശത്തേയും ഇതര പ്രദേശങ്ങളിലേയും ഹോട്ടല്മുറികളിലും മറ്റും മദ്യവും ലഹരിവസ്തുക്കളുടെ ഉപയോഗവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തിവന്നിരുന്നതായി പ്രതികളും ഇരയും മൊഴി നല്‍കിയിട്ടുണ്ട്. ഇവരില്‍ പല ഉന്നതരും ഉൾപ്പെട്ടിട്ടുള്ളതായും മൊഴികളിലുണ്ട്.
ലഹരികടത്തിലും വിപണനത്തിലും ഉള്‍പ്പെട്ടവരെന്ന് പ്രതികളുടെ മൊഴിയിലുള്ള പലരും പുറത്ത് വിലസുകയാണ്. പെണ്‍കുട്ടിയെയും മാതാവിനെയും ഇപ്പോള്‍ പാലക്കാട് വനിത സംരക്ഷണകേന്ദ്രത്തിലാണ് താമസിപ്പിച്ചിട്ടുള്ളത്. നേരത്തെ ഇരയുടെ മാതാവ് പ്രദേശത്തെ പൊലീസില്‍നിന്ന് നീതി ലഭിക്കില്ലന്ന കാര്യം എടുത്ത് പറഞ്ഞിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതര്‍ക്ക് പരാതി നല്‍കിയത്.
അഭിലാഷുമായി ബന്ധപ്പെട്ട് ജില്ലയിലും ഇതര ജില്ലകളിലുമുണ്ടായിരുന്ന പല സംഭവങ്ങളിലും ഒത്തുതീര്‍പ്പിന് ഉന്നതർ ഇടപ്പെട്ടിരുന്നതായും ആരോപണമുണ്ട്. അതേസമയം, കേസന്വേഷണത്തിെൻറ ഭാഗമായുള്ള സംഘത്തില്‍ ചാലിശ്ശേരി, തൃത്താല, കൊപ്പം, തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി പൊലീസുകാരെ കൂടി ഉള്പ്പെടുത്തിയിട്ടുെണ്ടന്നും അതത് സ്റ്റേഷൻ പരിധിയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് നിർദേശം നല്‍കിയിരിക്കുന്നതെന്നും അന്വേഷണ സംഘത്തിെൻറ ചുമതലയുള്ള ചാലിശ്ശേരി സി.ഐ കെ.സി. വിനു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.