പാലക്കാട്: ജില്ലയിൽ നിലനിൽക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ വിവേചനവും പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി സംഘപ്പിക്കുന്ന 'അവകാശ പ്രഖ്യാപന യാത്ര' കിഴക്കൻ മേഖലയിലെ ഭരണകൂട വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ആദ്യ രണ്ട് ദിനങ്ങളിൽ പര്യടനം നടത്തി.
മുതലമട നരിപ്പാറ ചള്ളയിലെ ആദിവാസി കുടിലുകൾ, നെല്ലിയാമ്പതിയിലെ കൽച്ചാടി, ചെറുനെല്ലി, പൂഞ്ചേരി, പുല്ലുകാട് കോളനികൾ എന്നിവിടങ്ങളാണ് നേതാക്കൾ സന്ദർശിച്ചത്.
വൈദ്യുതിയില്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ നരിപ്പാറ ചള്ളയിലെ ഇരവാള വിഭാഗത്തിലെ രണ്ട് കുടിലുകളിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ വയറിങ് നടത്തി.
തുടർന്ന് നെല്ലിയാമ്പതി ഊരുകളിലെ എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികളെ ആദരിച്ചു. ചെറുനെല്ലി ഊരിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി.
'മലബാർ വിദ്യാഭ്യാസ പാക്കേജ്' നടപ്പാക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിക്ക് നിവേദനം നൽകി. സംസ്ഥാന സെക്രട്ടറി സനൽകുമാർ, ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം, ജനറൽ സെക്രട്ടറി കെ.എം. സാബിർ അഹ്സൻ, സെക്രട്ടറിമാരായ ഷഫീഖ് അജ്മൽ, റഫീഖ് പുതുപ്പള്ളിത്തെരുവ്, ജില്ല സെക്രേട്ടറിയറ്റ് അംഗം സാബിത് മേപ്പറമ്പ്, ജില്ല കമ്മിറ്റി അംഗങ്ങളായ ത്വാഹ മുഹമ്മദ്, ഹാരിസ് നെന്മാറ, നബീൽ ഇസ്ഹാക്ക് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.