കോട്ടായി: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് മന്ത്രിമാരോടും ജനപ്രതിനിധികളോടും ഒറ്റ അപേക്ഷ മാത്രമാണുള്ളത്. ക്ലാസ് മുറികളിൽ സ്ഥലമില്ലാതെ തിക്കിത്തിരക്കി ഇരുന്നാണ് പഠനം, അതിനാൽ ഉടൻവന്ന് പുതുതായി നിർമിച്ച ക്ലാസ് മുറി തുറന്നുതരണേ എന്ന് മാത്രമാണ് അഭ്യർഥന. കോട്ടായി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ രണ്ട് കോടി രൂപ ചെലവഴിച്ച് നിർമിച്ച ആറ് ക്ലാസ് മുറി കെട്ടിടം പണി പൂർത്തീകരിച്ചിട്ട് മാസങ്ങളായി. കെട്ടിട ഉദ്ഘാടനത്തിന് വകുപ്പുമന്ത്രിയെ കിട്ടാത്തതിനാലാണ് കെട്ടിടം ഉദ്ഘാടനം നീണ്ടുപോകുന്നത്. ആറ് മുറികളിൽ ഒന്ന് ഓഫിസ് റൂം, ഒന്ന് സ്റ്റാഫ് റൂം ബാക്കി നാലെണ്ണം ക്ലാസ് മുറികളായാണ് നിർമിച്ചിട്ടുള്ളത്. നിയമസഭ സമ്മേളനമായതിനൽ മന്ത്രി തിരക്കിലായതിനാലാണ് ഉദ്ഘാടനം നീണ്ടുപോയതെന്ന് പറയുന്നു. നിലവിൽ ക്ലാസിൽ തിക്കിത്തിരക്കിയാണ് വിദ്യാർഥികൾ ഇരിക്കുന്നത്. സ്ഥലപരിമിതിയിൽ പ്രയാസപ്പെടുന്ന സ്കൂളിൽ പണി പൂർത്തീകരിച്ച കെട്ടിടം ഉടൻ തുറന്നുകൊടുക്കുന്നമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.