ഷൊർണൂർ: മുണ്ടായ, നെടുങ്ങോട്ടൂർ പ്രദേശങ്ങളിൽ വളർത്തുനായുടെ കടിയേറ്റ് 11 പേർക്ക് പരിക്കേറ്റു. മുണ്ടായയിൽ ഒരു വ്യക്തി വളർത്തുന്ന നായ് കൂട്ടിൽനിന്ന് രക്ഷപ്പെട്ടോടി പരിസരവാസികളെയടക്കം കടിച്ചു എന്നാണ് പരാതി. വീട്ടിനുള്ളിൽ കയറിയും ആളുകളെ കടിച്ചതിനാൽ നായ്ക്ക് പേവിഷബാധയുണ്ടോ എന്ന് സംശയമുണ്ട്. ഇതിനാൽ കടിയേറ്റവരും കുടുംബാംഗങ്ങളും ഭീതിയിലാണ്.
കടിയേറ്റവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ദിവസങ്ങൾക്ക് മുമ്പ് സൊസൈറ്റിയിൽ പാൽ നൽകാനെത്തിയ യുവാവിന്റെ ചെവി വളർത്തുനായ് കടിച്ച് പറിച്ചിരുന്നു. മുണ്ടായയിൽ അനധികൃതമായി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കുന്ന ആൾക്ക് നഗരസഭ നോട്ടീസ് നൽകിയിരുന്നു. മുണ്ടായ അയ്യപ്പക്ഷേത്രത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.