ഷൊ​ർ​ണൂ​ർ എ​സ്.​എം.​പി ജ​ങ്ഷ​ൻ ഭാ​ഗ​ത്തെ റോ​ഡ്

ത​ക​ർ​ന്ന നി​ല​യി​ൽ

ഷൊർണൂരിൽ പൊതുമരാമത്ത് റോഡ് നവീകരണം അനിശ്ചിതത്വത്തിൽ

ഷൊ​ർ​ണൂ​ർ: ടൗ​ണി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്റെ ന​വീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​വ​സാ​ന​മാ​യി ഒ​രു ത​വ​ണ കൂ​ടി കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യി​ട്ടും പ​ണി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

പൊ​തു​വാ​ൾ ജ​ങ്ഷ​ൻ -എ​സ്.​എം.​പി ജ​ങ്ഷ​ൻ - കൊ​ച്ചി​പ്പാ​ലം റോ​ഡി​ന്റെ​യും കു​ള​പ്പു​ള്ളി മു​ത​ൽ ടൗ​ൺ ബ​സ് സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​ഴി എ​സ്.​എം.​പി ജ​ങ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ന്റെ​യും പ്ര​വൃ​ത്തി​യാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.

2021ൽ ​ആ​രം​ഭി​ച്ച പ്ര​വൃ​ത്തി​ക​ൾ ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, പ​ണി​യാ​രം​ഭി​ച്ച​ത് മു​ത​ൽ ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്. പ​ല​ത​വ​ണ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി. പ​ണി വൈ​കി​പ്പി​ച്ച​തി​ന് ക​രാ​റു​കാ​ര​ന് ല​ക്ഷ​ങ്ങ​ൾ പി​ഴ​യി​ട്ടു. എ​ന്നി​ട്ടും പ​ണി നീ​ങ്ങി​യി​ല്ല.

ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ഒ​രു ക​രാ​റു​കാ​ര​നെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കും കോ​ഴി​ക്കോ​ട് സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ​ക്കും അ​പ്പീ​ൽ ന​ൽ​കി. ര​ണ്ടി​ട​ത്തും അ​പ്പീ​ൽ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് അ​പ്പീ​ൽ ന​ൽ​കി. ഇ​ത​നു​വ​ദി​ച്ച എ​ൻ​ജി​നീ​യ​ർ ര​ണ്ട് മാ​സം കൂ​ടി പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​സ​രം ന​ൽ​കി.

ജൂ​ൺ അ​വ​സാ​നം ന​ട​ത്തി​യ സി​റ്റി​ങ്ങി​ൽ ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, സം​ഗ​തി​യു​ടെ ഗൗ​ര​വം ഇ​നി​യും മ​ന​സ്സി​ലാ​ക്കാ​ത്ത ക​രാ​റു​കാ​ര​ൻ ആ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് പ​ണി പു​ന​രാ​രം​ഭി​ച്ച​ത്. അ​ത് ത​ന്നെ നാ​മ​മാ​ത്ര​വു​മാ​ണ്. അ​തി​നാ​ൽ ആ​ഗ​സ്റ്റ് 31ന് ​മു​മ്പ് പ​ണി പ​കു​തി പോ​ലും പൂ​ർ​ത്തി​യാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ണ്.

കാ​ലാ​വ​സ്ഥ ഈ ​സ്ഥി​തി​യി​ലാ​ണെ​ങ്കി​ൽ ഒ​ട്ടും ന​ട​ക്കു​ക​യി​ല്ല. ര​ണ്ട​ര കോ​ടി രൂ​പ​യു​ടേ​താ​ണ് പ്ര​വൃ​ത്തി. കു​ള​പ്പു​ള്ളി മു​ത​ൽ ടൗ​ൺ വ​ഴി എ​സ്.​എം.​പി​യി​ൽ സ​മാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​റ് കോ​ടി രൂ​പ​യു​ടേ​താ​ണ്. ഈ ​പ​ണി​യും എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തി​യാ​ണ്. ഇ​തി​ൽ പ്രാ​ഥ​മി​ക ടാ​റി​ങ് പ്ര​വൃ​ത്തി (ബി.​എം) ചെ​യ്ത ഭാ​ഗ​ത്ത് പ്ര​ത​ലം ത​ക​ർ​ന്ന് കി​ട​പ്പാ​ണ്.

ഈ ​ക​രാ​റു​കാ​ര​നെ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഷൊ​ർ​ണൂ​ർ ഓ​ഫി​സ് മേ​ലാ​ധി​കാ​രി​ക​ൾ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൻ​മേ​ൽ ക​രാ​റു​കാ​ര​ൻ അ​പ്പീ​ൽ പോ​യാ​ൽ അ​പ്പോ​ഴും ഇ​തേ അ​വ​സ്ഥ​യാ​യി മാ​റും. ഫ​ല​ത്തി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നോ മ​റ്റൊ​രു ക​രാ​റു​കാ​ര​നെ ഏ​ൽ​പി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Tags:    
News Summary - Public works road renovation in Shoranur is pending

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.