ഷൊർണൂർ: നാട്ടുകാരുടെ ജീവനും കൃഷിക്കും ഭീഷണിയാണെന്ന് കണ്ടെത്തിയ 42 പന്നികളെ വെടിവെച്ചുകൊന്നു. നഗരസഭയിലെ ഒന്നാം വാർഡായ കണയം വെസ്റ്റിലെ ജനവാസ പ്രദേശങ്ങളിൽ നിന്നാണ് പന്നികളെ വെടിവെച്ച് കൊന്നത്. വനം വകുപ്പ് പാനലിലുള്ള ഒമ്പത് തോക്ക് ലൈസൻസികളാണ് പന്നികളെ കൊന്നത്. ഒരു പ്രദേശത്ത് നിന്നു ഇത്രയധികം പന്നികളെ കൊന്നത് ആദ്യമാണെന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയ സക്കീർ ഹുസൈൻ പറഞ്ഞു.
ജനവാസമേഖലയായ പ്രദേശത്ത് ഇത്രയധികം പന്നികൾ ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും സക്കീർ ഹുസൈൻ പറഞ്ഞു. നഗരസഭ ചെയർമാന് പ്രദേശവാസി പാലുതൊടി രാമൻകുട്ടിയുടെ നേതൃത്വത്തിൽ കൃഷിക്കാർ നൽകിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.