ഷൊർണൂർ: വകുപ്പുകൾ തമ്മിലുള്ള തർക്കം തീർന്നില്ല. വൈദ്യുതി തൂൺ റോഡിൽനിന്ന് അരികിലേക്ക് മാറ്റാനുമായില്ല. വീതി കൂട്ടി പുതുക്കിപ്പണിത ഓവ് പാലത്തിനൊപ്പം റോഡിെൻറ വീതിയും കൂട്ടുന്ന പണിയും അവസാന ഘട്ടത്തിലാണ്. രണ്ട് പ്രവൃത്തികളും പൂർത്തിയാവുന്നതോടെ റോഡിെൻറ നടുവിലാകുന്ന വൈദ്യുതി തൂൺ ഏറെ അപകടം വരുത്തി വെക്കും.
സംസ്ഥാന പാതയിൽ ഷൊർണൂർ കുളഞ്ചീരി കുളത്തിന് സമീപമുള്ള വളവിലെ ഓവുപാലമാണ് പുതുക്കിപ്പണിതത്. ഇവിടെയുള്ള കൈത്തോടിലൂടെ ഒഴുകിയെത്തുന്ന വെള്ളം വലിപ്പം കുറഞ്ഞ ഓവ് പാലത്തിലൂടെ എളുപ്പം ഒഴുകിപ്പോകാത്തതിനാൽ മഴക്കാലത്ത് ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതൊഴിവാക്കാനാണ് ഓവുപാലം പുതുക്കിപ്പണിയാനും റോഡ് വീതി കൂട്ടാനും തീരുമാനിച്ചത്. വൈദ്യുതിതൂൺ മാറ്റാനായി പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വകുപ്പിന് കത്ത് നൽകിയിരുന്നു.
വൈദ്യുതി വകുപ്പ് ഇതിനായി 20698 രൂപ പൊതുമരാമത്ത് വകുപ്പിനോട് അടയ്ക്കാൻ ആവശ്യപ്പെട്ടു. തുക നൽകാനാവില്ലെന്ന് പൊതുമരാമത്തും തുക ലഭിക്കാതെ തൂൺ മാറ്റാനാകില്ലെന്ന് വൈദ്യുതി വകുപ്പും നിലപാടെടുത്തതോടെ പ്രശ്നം ഉടലെടുത്തു. എം.എൽ.എ.യുടെ സാന്നിധ്യത്തിൽ രണ്ട് വകുപ്പ് തലവൻമാരെയും വിളിച്ച് ചർച്ച ചെയ്തെങ്കിലും പരിഹാരമുണ്ടായില്ല. ഇതിനിടെ ഓവ് പാലം പണി പൂർത്തിയായി റോഡ് വീതി കൂട്ടൽ ആരംഭിച്ചു. പണിതീരുന്നതോടെ വൈദ്യുതി തൂൺ റോഡിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.