ഷൊർണൂർ: പരിസ്ഥിതിവാദികൾ അനാവശ്യമായി എതിർപ്പുമായെത്തുന്നത് മൂലം പണി പൂർത്തിയായ ജലവൈദ്യുതി പദ്ധതികൾ പോലും പ്രവർത്തിപ്പിക്കാനാകുന്നില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
കെ.എസ്.ഇ.ബിയുടെ സബ് റീജനൽ സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ഉപകാരമാകുന്നതും കെ.എസ്.ഇ.ബിക്ക് വരുമാന വർധന ഉണ്ടാക്കുന്നതുമായ പത്ത് പദ്ധതികളാണ് അനാവശ്യമായി മുടങ്ങിക്കിടക്കുന്നത്. യൂനിറ്റിന് എട്ടുരൂപ വരെ നൽകിയാണ് സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. ജലവൈദ്യുതി പദ്ധതികൾ പ്രവർത്തിപ്പിക്കാനായാൽ യൂനിറ്റിന് 50 പൈസ മാത്രമേ ചെലവ് വരികയുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഷൊർണൂർ, പട്ടാമ്പി, മണ്ണാർക്കാട് ഇലക്ട്രിക്കൽ ഡിവിഷന് കീഴിലെ 25 സെക്ഷൻ ഓഫിസുകൾക്കാവശ്യമായ ഉപകരണങ്ങളുടെ സംഭരണ കേന്ദ്രമാണ് ഷൊർണൂരിലെ വൈദ്യുതി സ്റ്റോർ. ഇതിനായി 4315 ചതുരശ്രയടി കെട്ടിടവും നിർമിച്ചിട്ടുണ്ട്. പി. മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ്, വൈസ് ചെയർപേഴ്സൻ പി. സിന്ധു, കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ എസ്. രാജ്കുമാർ, ടി. ബിന്ദു, എം.കെ. മുകേഷ്, ജെ. മോറിസ്, കെ. പ്രസാദ്, കെ.ബി. സ്വാമിനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.