ഷൊർണൂർ: പരിസ്ഥിതിസ്നേഹികൾക്ക് ഇനി സൗജന്യമായി താൽപര്യമുള്ള തൈകൾ തെരഞ്ഞെടുത്തുകൊണ്ടുപോകാം. അവരവരുടെ കൈവശമുള്ള തൈകൾ ഇതിനായി സജ്ജമാക്കിയ വൃക്ഷോദ്യാനത്തിൽ മറ്റുള്ളവർക്ക് കൊണ്ടുപോകാനായി കൊണ്ടുവെക്കാം.
ഷൊർണൂർ റോട്ടറി ക്ലബും അടയ്ക്കാപുത്തൂർ സംസ്കൃതിയും ചേർന്നാണ് ഷൊർണൂർ, കുളപ്പുള്ളി, ചെറുതുരുത്തി എന്നിവിടങ്ങളിൽ ഇങ്ങനെയൊരു പ്രകൃതിസൗഹൃദ സംരംഭമൊരുക്കിയിട്ടുള്ളത്.
പദ്ധതിയുടെ ഉദ്ഘാടനം പി.കെ. ശശി എം.എൽ.എ നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻറ് രവികുമാർ ചേയിക്കൽ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൻ വി. വിമല, വൈസ് ചെയർമാൻ ആർ. സുനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. പുഷ്പലത, ഗീത എബ്രഹാം, എം. ഉണ്ണികൃഷ്ണൻ, എൻ.പി. കൃഷ്ണകുമാർ, അഡ്വ. പ്രഭാശങ്കർ, എ.ആർ. കൃഷ്ണകുമാർ എന്നിവർ പെങ്കടുത്തു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ മികച്ചപ്രവർത്തനം കാഴ്ചവെച്ച ആരോഗ്യപ്രവർത്തക സന്ധ്യയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.