ഷൊർണൂർ: 60 ലക്ഷം രൂപ ചെലവിൽ ഷൊർണൂർ ഗവ.പ്രസിൽ നടത്തുന്ന പ്രവൃത്തിയിൽ വൻ ക്രമക്കേടെന്ന് ആക്ഷേപം. പദ്ധതിയിൽ പണിത തറയിലെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞു. മറ്റ് പ്രവൃത്തികളിലും ഗുണമേൻമയില്ലെന്നാണ് ആരോപണം.
അടുത്തിടെ പുതുക്കിപ്പണിത പ്രസിലെ പ്രിന്റിങ്, ബൈൻഡിങ് സെക്ഷനുകളിലെ തറയിൽ പാകിയ ടൈലുകളാണ് പൊളിഞ്ഞ് തുടങ്ങിയത്. ഇവിടേക്ക് ട്രോളികളിൽ പേപ്പർ കൊണ്ടുവന്നപ്പോഴാണ് വ്യാപകമായി ടൈലുകൾ പൊട്ടുന്നതായി ശ്രദ്ധയിൽ പെട്ടത്. ഗവ. പ്രസ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) സംഭവത്തിൽ പ്രതിഷേധിച്ച് ധർണ നടത്തി.
പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. നാസർ ബാബു, കെ.ദാസ്, ജോമി സ്റ്റീഫൻ സി.ഡി.ജോസഫ്, അബ്ദുസലാം, ജോസ് ആലപ്പാട്ട്, മുംതാസ്, അന്ന വർഗീസ് എന്നിവർ നേതൃത്വം നൽകി. പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് യൂനിയൻ പരാതി നൽകി. ഇതേ തുടർന്ന് അധികൃതരെത്തി പ്രാഥമികാന്വേഷണം നടത്തി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.