കിഫ്ബി പദ്ധതികളിലൂടെ ഷൊർണൂരിൽ നിരവധി വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഷൊർണൂർ സമഗ്ര കുടിവെള്ള പദ്ധതിക്കായി 35 കോടി രൂപ ചെലവിൽ 20 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കും ജലശുദ്ധീകരണശാലയുടെ പണി പൂർത്തീകരിച്ചു. 1,31,791 പേർക്ക് പ്രതിദിനം ജലവിതരണ ശേഷിയുള്ള പദ്ധതിയാണിത്. ഈ പദ്ധതിയുടെ പൂർണമായ ഗുണഫലം ജനങ്ങൾക്ക് ലഭ്യമാകാൻ ജലവിതരണ പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി കിഫ്ബി മുഖേന 19.67 കോടി രൂപയുടെ ഫണ്ട് ലഭ്യമാക്കി. പ്രവൃത്തി അവസാനഘട്ടത്തിലാണ്.
വാണിയംകുളം-കോതകുർശ്ശി റോഡ് (20.56 കോടി), അടയ്ക്കാപുത്തൂർ-കല്ലുവഴി റോഡ് (16.20 കോടി) എന്നിവ പുരോഗമിക്കുന്ന പ്രവൃത്തികളാണ്.
ഇതിനുപുറമെ മികവിെൻറ കേന്ദ്രമാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസിന് കിഫ്ബിയിൽനിന്ന് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. പ്രവൃത്തി അവസാനഘട്ടത്തിലാണ്.
ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് 28.33 കോടി (കീഴൂർ റോഡ്-ചെർപ്പുളശ്ശേരി) ടെൻഡർ നടപടി കഴിഞ്ഞിട്ടുണ്ട്.
ശ്രീകൃഷ്ണപുരം-മുറിയങ്കണി-ചെത്തല്ലൂർ റോഡ് (4 5.33 കോടി), ചെർപ്പുളശ്ശേരി നഗര നവീകരണവും ബൈപാസും (43 കോടി) എന്നിവയുടെ എസ്റ്റിമേറ്റ് കിഫ്ബിയിലേക്ക് സമർപ്പിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.