ഷൊർണൂർ: ക്വാറിയിലെ ക്രഷർ യൂനിറ്റിലേക്ക് യന്ത്രവുമായി വന്ന വലിയ ലോറി റോഡിൽ കുടുങ്ങി. ഇതോടെ വല്ലപ്പുഴ - വാണിയംകുളം റോഡിൽ ഗതാഗതം പൂർണമായും മുടങ്ങി. ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് പനയൂർ റേഷൻ കടക്ക് സമീപത്തെ വളവിൽ ലോറി കുടുങ്ങിയത്. വളവ് ഒടിഞ്ഞുകിട്ടാത്തതാണ് പ്രശ്നമായത്. ബൈക്കുകൾക്ക് കൂടി കടന്നുപോകാനാവാത്ത വിധം ലോറി കുടുങ്ങിയതോടെ ഇതുവഴി ഗതാഗതം പൂർണമായി മുടങ്ങി.
ഉച്ചയോടെ ലോറിക്ക് സമീപം റോഡിൽ മണ്ണ് കൊണ്ടുവന്നിട്ട് യന്ത്രം ഇറക്കിയെങ്കിലും ലോറി മാറ്റാനായില്ല. വൈകീട്ട് ലോറി റോഡിലേക്ക് മാറ്റിയെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ബസ് ഗതാഗതം പൂർണമായി നിലച്ചതോടെ യാത്രക്കാർ വട്ടം കറങ്ങി. അത്യാവശ്യ യാത്ര നടത്തേണ്ടവർക്ക് ഓട്ടോറിക്ഷയിലും ടാക്സിയിലുമൊക്കെ വളഞ്ഞ വഴിയിലൂടെ പോകേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.