യുവാവിന്‍റെ കൊലപാതകം: അറസ്റ്റ് നീളുന്നു

ഷൊർണൂർ: അടിപിടിയിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അറസ്റ്റ് നീളുന്നു. വെള്ളം തിരിച്ച് കൊണ്ടുപോകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ പരിക്കേറ്റ പ്രശാന്താണ് (36) മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ഷൊർണൂർ പരുത്തിപ്ര കോഴിപ്പാറയിലാണ് സംഭവം. മുമ്പ് നടന്ന വാക്തർക്കത്തെ തുടർന്നാണ് പിന്നീട് മർദനമുണ്ടായത്. പ്രദേശവാസികളും കുടുംബാംഗങ്ങളുമായ ആറുപേർ ചേർന്ന് പാടത്ത് പ്രശാന്തിനെ മർദിക്കുകയായിരുന്നെന്ന് ഷൊർണൂർ പൊലീസ് പറഞ്ഞു. കുഴഞ്ഞുവീണ പ്രശാന്തിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. ചികിത്സയിലിരിക്കെയാണ് മരണം.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ തടസ്സമെന്ന് ഷൊർണൂർ സി.ഐ ഗോപകുമാർ പറഞ്ഞു.

Tags:    
News Summary - Murder of youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.