ഷൊർണൂർ: കാലവർഷം ആരംഭിച്ച് രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവിൽ നിള നദി പരന്നൊഴുകാൻ തുടങ്ങി. ഇടവപ്പാതിയും മതിമറന്ന് പെയ്യേണ്ട മകീര്യം, തിരുമുറിയാതെ പെയ്യുന്ന തിരുവാതിര അടക്കമുള്ള ഞാറ്റുവേലകളൊക്കെ കഴിഞ്ഞുപോയിട്ടും പുഴ മിക്കയിടത്തും വരണ്ട് കിടക്കുകയായിരുന്നു ഇതുവരെ.
പുഴയിലേക്ക് നീരൊഴുകിയെത്തുന്ന തോടുകളും കൈവഴികളുമെല്ലാം വെള്ളമില്ലാതെ ഒഴുകാൻ മടിച്ച് കിടക്കുന്ന അവസ്ഥയിലും. കർക്കടകം കഴിയാറായപ്പോഴാണ് മഴ കനത്ത് ഭാരതപ്പുഴ ജലസമൃദ്ധമായത്. പ്രളയക്കെടുതിയെ ഭയമാണെങ്കിലും നിറഞ്ഞൊഴുകുന്ന പുഴയുടെ സൗന്ദര്യം പ്രകൃതി സ്നേഹികൾക്കിന്നും ഹരമാണ്. അത്രയേറെ കാഴ്ച്ച ഭംഗിയുണ്ട് കരകവിഞ്ഞൊഴുകാൻ വെമ്പി നിൽക്കുന്ന നിളാനദിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.