ഷൊർണൂർ: മണം പിടിച്ചെത്തിയ പൊലീസ് നായ് മൂന്ന് കിലോഗ്രാമോളം വരുന്ന കഞ്ചാവ് കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിൽ അനാഥമായി കണ്ട ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഷൊർണൂർ റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വ്യാപകമായ കടത്തും കൈമാറ്റവും നടക്കുന്നുണ്ടെന്ന കണ്ടെത്തലിലാണ് ശനിയാഴ്ച പ്രത്യേക പരിശോധന നടത്തിയത്. നാർകോട്ടിക് സെല്ലിലെ പ്രത്യേകം പരിശീലനം നൽകിയ നായ ‘ബെറ്റി’യെ കൊണ്ടുവന്നാണ് സ്റ്റേഷൻ മുഴുവൻ അരിച്ചുപെറുക്കിയത്. ഇതിനിടെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. മറ്റൊരു ബാഗിൽ നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടെത്തി. പൊലീസ് പരിശോധന കണ്ടപ്പോൾ കഞ്ചാവടങ്ങിയ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെട്ടതാകാം പ്രതിയെന്ന് കരുതുന്നു. സ്റ്റേഷനിലെ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താൻ ശ്രമിക്കുമെന്ന് റെയിൽ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.