ഷൊർണൂർ: 200 ഏക്കറോളം സ്ഥലത്തെ നെൽകൃഷിക്ക് വെള്ളം ലഭിക്കാതായപ്പോൾ നാട്ടുകാർ പുഴയിൽ താൽക്കാലിക തടയണ നിർമിച്ചു.
കാരക്കാട് പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് കൃഷിക്കാരും തൊഴിലാളികളും ഭാരതപ്പുഴയിൽ മണൽചാക്കുകൊണ്ട് തടയണ നിർമിച്ചത്.
തുലാവർഷം ചതിച്ചതോടെ പാടത്തെ നെൽകൃഷിക്ക് വെള്ളം ലഭിക്കാതെ കൃഷിനാശം സംഭവിക്കുമെന്ന സ്ഥിതി വന്നപ്പോഴാണ് കർഷകർക്ക് തടയണ നിർമിക്കാതെ നിവൃത്തിയില്ലെന്നായത്. വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയെ ആശ്രയിക്കുന്ന തിയ്യന്നൂർപടി, നീലാമലക്കുന്ന് പാടങ്ങളിലെ കർഷകരാണ് തടയണ നിർമിച്ചത്. ഏറെക്കാലമായി പ്രവർത്തനരഹിതമായി കിടന്ന പമ്പ് ഹൗസിലെ മോട്ടോർ പമ്പും നന്നാക്കിയതോടെ യഥേഷ്ടം വെള്ളം ലഭിച്ചു തുടങ്ങിയെന്ന് പാടശേഖര സമിതി പ്രസിഡൻറ് വിജയ് പ്രകാശ് ശങ്കറും സെക്രട്ടറി സി. ബിജുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.