ഷൊർണൂർ: പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ അമ്പതോളം മോഷണക്കേസുകളിൽ പ്രതിയായ ഒരാളും കൂട്ടാളിയും ഷൊർണൂർ പൊലീസ് പിടിയിലായി.
എറണാകുളം വാഴക്കുളം മാരംപിള്ളി മാടവന സിദ്ദീഖ് (44), കൂട്ടാളി മലപ്പുറം തിരുനാവായ കൊടക്കൽ മാത്തുക്കൽ ഉമർ ഫാരിസ് (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഭാരതപ്പുഴയോരത്തെ ശാന്തിതീരം ശ്മശാനത്തിനടുത്ത് നിർത്തിയിട്ടിരുന്ന കാറിെൻറ ചില്ല് തകർത്ത് മോഷണശ്രമം നടന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടെ തിങ്കളാഴ്ച പുലർച്ചയാണ് കൊച്ചിപ്പാലത്തിന് സമീപത്ത് നിന്ന് പ്രതികൾ പിടിയിലായത്.
സിദ്ദീഖ് അമ്പതോളം കേസുകളിലും ഉമർ ഫാരീസ് അഞ്ചോളം കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് ആലത്തൂർ സബ് ജയിലിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.