പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ജില്ലയിൽ ബുധനാഴ്ച എട്ട് സ്ഥാനാർഥികൾ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ആലത്തൂര്‍ ലോക്സഭ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാർഥിയായി കെ. രാധാകൃഷ്ണനും ഡമ്മി സ്ഥാനാർഥിയായി വി. പൊന്നുകുട്ടന്, ബി.ജെ.പി സ്ഥാനാർഥിയായി ടി.എന്‍. സരസു, ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാർഥിയായി ഹരി അരുമ്പില്‍ എന്നിവര്‍ ആലത്തൂര്‍ നിയോജകമണ്ഡലം വരണാധികാരിയായ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് സി. ബിജുവിന് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
പാലക്കാട് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വി.കെ. ശ്രീകണ്ഠന്, സ്വതന്ത്ര സ്ഥാനാര്‍ഥിയായി എന്‍.എസ്.കെ. പുരം ശശികുമാര്‍, ഓള് ഇന്ത്യ എം.ജി.ആര് ജനനായക കക്ഷി സ്ഥാനാര്‍ഥിയായി സി. രാജമാണിക്യം, അഖില്‍ ഭാരത് ഹിന്ദു മഹാസഭ സ്ഥാനാര്‍ഥിയായി കെ. രാജേഷ് എന്നിവര്‍ പാലക്കാട് നിയോജകമണ്ഡലം വരണാധികാരിയായ ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
വി.കെ. ശ്രീകണ്ഠന് നാല് സെറ്റും കെ. രാധാകൃഷ്ണന്, ടി.എന്‍. സരസു എന്നിവര്‍ മൂന്ന് സെറ്റ് വീതവും വി. പൊന്നുകുട്ടന് രണ്ട് സെറ്റും മറ്റ് സ്ഥാനാര്‍ഥികള്‍ ഒരു സെറ്റ് വീതവുമാണ് പത്രിക സമര്‍പ്പിച്ചത്. ജില്ലയില്‍ ഇതുവരെ 11 സ്ഥാനാര്‍ഥികള്‍ പത്രിക നല്കി.
ആലത്തൂർ: ആലത്തൂർ മണ്ഡലം ലോക്സഭ മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി രമ്യ ഹരിദാസ് വ്യാഴാഴ്ച നാമനിർദേശ പത്രി സമർപ്പിക്കും. പാലക്കാട് ജില്ല കലക്ടർ മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത്. ജില്ലയിലെ നേതാക്കളോടൊപ്പം പാലക്കാട് ഡി.സി.സി ഓഫിസിൽനിന്ന് രാവിലെ 10ന് പ്രകടനമായാണ് കലക്ടറേറ്റിൽ എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.